രാത്രിയിൽ റോഡ് പരിശോധനയ്ക്കിറങ്ങി മോദിയും യോ​ഗിയും; വാരാണസിയിൽ നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കും

insight kerala

വാരാണസി: രാത്രിയിൽ റോഡ് പരിശോധിച്ച് പ്രധാനമന്ത്രി. ഇന്നലെ രാത്രിയാണ് ഗുജറാത്തിൽ നിന്ന് നേരിട്ട് അദ്ദേഹം തൻ്റെ മണ്ഡലമായ വാരണാസിയിലെത്തിയത്. തുടർന്ന് ലോക്കോമോട്ടീവ് വർക്ക്‌ഷോപ്പിൻ്റെ ഗസ്റ്റ്ഹൗസിലേക്ക് പോകുന്ന വഴി ശിവപൂർ-ഫുൽവാരിയ-ലഹർതാര റോഡിൽ വാഹനം നിർത്തുകയും. വാഹനത്തിൽ നിന്നും ഇറങ്ങിയ പ്രധാനമന്ത്രി നാലുവരി പാത പരിശോധിക്കുകയുമായിരുന്നു.

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. കുറച്ച് നേരം റോഡിൽ ചുറ്റിനടന്ന് പരിശോധിച്ച ശേഷം പ്രധാനമന്ത്രി മോദി രാത്രി ബിഎൽഡബ്ല്യൂ ഗസ്റ്റ് ഹൗസിലേക്ക് പോയി.

നിരവധി വികസന പദ്ധതികൾക്ക് തുടക്കം കുറിക്കനാണ് മോദി ഇന്ന് വാരാണസിയിൽ എത്തിയത് എന്നാണ് റിപ്പോർട്ട്‌. ബാബത്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ പ്രധാനമന്ത്രിയെ മുഖ്യമന്ത്രി യോഗി, ബിജെപി യുപി അധ്യക്ഷൻ ഭൂപേന്ദ്ര ചൗധരി തുടങ്ങി നിരവധി നേതാക്കൾ സ്വീകരിച്ചു. തുടർന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ റോഡ്‌ഷോയും നടത്തി, പലയിടത്തും അദ്ദേഹത്തിന് സ്വീകരണം നൽകി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article