കൊച്ചി : അരിയിൽ ഷുക്കൂർ വധക്കേസിൽ ഒന്നാംപ്രതി സുമേഷിന് ജീവപര്യന്തം ശിക്ഷ. മൂന്നാം പ്രതി അനൂപിനും ജീവപര്യന്തം. ഇത് അടക്കം 7 പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. കൊച്ചി സിബിഐ കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള ഏഴ് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ഒന്നാംപ്രതി സുമേഷ്, മൂന്നാം പ്രതി അനൂപ് , ഏഴാം പ്രതി പവിത്രൻ, ഒമ്പതാം പ്രതി മനോഹരൻ ,പത്താം പ്രതി എൻ പി ദിനേശൻ, പന്ത്രണ്ടാം പ്രതി ബിജുമോൻ, പതിനഞ്ചാം പ്രതി ഷിബിൻ മോഹൻ എന്നീ ഏഴ് പ്രതികൾക്കാണ് ജീവപര്യന്തം ശിക്ഷ. ആറ് പ്രതികൾക്ക് ജാമ്യവും അനുവദിച്ചു.
കേസിൽ 13 പേർ കുറ്റക്കാരൻ കോടതി കണ്ടെത്തിയിരുന്നു. ഗൂഢാലോചന കുറ്റം തെളിയിക്കാൻ ആകാത്തതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജനെയും സംസ്ഥാന സമിതി അംഗം ടി വി രാജേഷിനെയും കോടതി കുറ്റവിമുക്തരാക്കിയിരുന്നു.

