തിരുവനന്തപുരം : ബിജെപി അംഗത്വം രാജിവച്ച് പത്മജാ വേണുഗോപാൽ. ബിജെപി വിട്ടകാര്യം പത്മജ തന്നെയാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇക്കാര്യം സഹോദരൻ കെ മുരളീധരനോട് മാത്രം അറിയിച്ചതായി പത്മജ വ്യക്തമാക്കി. തൻ്റെ തീരുമാനം തെറ്റായിരുന്നു എന്ന് ബോധ്യപ്പെട്ടതിനാൽ ബിജെപി വിട്ടു എന്നാണ് പത്മജ പ്രതികരിക്കുന്നത്. പദവി കിട്ടാത്തതിനല്ല രാജി എന്ന് ആവർത്തിക്കുകയാണ് പത്മജ . ബിജെപിയുമായി ചേർന്നു പോകാത്തതിനാലാണ് രാജിയെന്ന് പത്മജ പറയുന്നു. തെറ്റായ തീരുമാനം ഇപ്പോൾ തിരുത്തുന്നു. ബിജെപിയുടെ ആശയങ്ങൾ പഠിക്കാതെ എടുത്തു ചാടിപ്പോയ തീരുമാനമാണ്. ആ തീരുമാനം ഇപ്പോൾ തിരുത്തുന്നു.എന്നാൽ കോൺഗ്രസിലെ പദവി കണ്ടല്ല ഇപ്പോൾ രാജിവെക്കുന്നത് എന്നും പത്മജ പറയുകയാണ്.
ഇനിയുള്ള കാലം സഹോദരൻ കെ മുരളീധരനോടൊപ്പം ആയിരിക്കുമെന്ന് പത്മജ ഉറപ്പിക്കുന്നു. കോൺഗ്രസിലേക്ക് ആയിരിക്കും മടക്കം എന്നും സൂചന നൽകുകയാണ് പത്മജ .

