ഇന്ത്യൻ ശാസ്ത്രജ്ഞൻ ശേഖർ മാണ്ഡെയെ യുഎൻ സുസ്ഥിര വികസന സമിതിയിലെ പത്തംഗ ആഗോള വിദഗ്ധ സംഘത്തിലേക്ക് തിരഞ്ഞെടുത്തു. യുഎൻ സെക്രട്ടറി ജനറലാണ് അദ്ദേഹത്തെ നാമനിർദേശം ചെയ്തത്.
ശാസ്ത്രം, സാങ്കേതികവിദ്യ, നൂതന ആശയങ്ങൾ എന്നിവയിലൂടെ 2030ലെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള നിർദേശങ്ങൾ സമിതി മുന്നോട്ടുവയ്ക്കും. കാലാവസ്ഥാ വ്യതിയാനം, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ശുദ്ധജല ലഭ്യത തുടങ്ങിയ വിഷയങ്ങൾക്കും പ്രാധാന്യം നൽകും.
നിലവിൽ ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി പ്രസിഡന്റായ ശേഖർ മാണ്ഡെ, സിഎസ്ഐആർ ഡയറക്ടർ ജനറലായും പ്രവർത്തിച്ചിട്ടുണ്ട്. ആഗോള സമിതിയിലേക്കുള്ള നിയമനം ഇന്ത്യൻ ശാസ്ത്രരംഗത്തിന് ശ്രദ്ധേയമായ അംഗീകാരമാണ്.

