മുംബൈ: 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് മുതിർന്നവരുടെ സഹായമില്ലാതെ ലിഫ്റ്റും എസ്കലേറ്ററും ഉപയോഗിക്കുന്നതിന് മഹാരാഷ്ട്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുകയും അപകടങ്ങൾ ഒഴിവാക്കുകയും ചെയ്യുകയാണ് ലക്ഷ്യം.
പുതിയ നിയമപ്രകാരം, 12 വയസ്സിൽ താഴെയുള്ള കുട്ടികൾ മാതാപിതാക്കളുടെയോ ഉത്തരവാദിത്തപ്പെട്ട മുതിർന്നവരുടെയോ ഒപ്പമല്ലാതെ ലിഫ്റ്റിലോ എസ്കലേറ്ററിലോ യാത്ര ചെയ്യാൻ പാടില്ല. 2026 നവംബർ ഒന്നുമുതൽ മഹാരാഷ്ട്ര ലിഫ്റ്റ്സ്, എസ്കലേറ്റേഴ്സ് ആൻഡ് മൂവിങ് വാക്ക്സ് ആക്ട് പ്രകാരമാണ് നിയമം പ്രാബല്യത്തിൽ വന്നത്.
ഇതിനുപുറമെ, ലിഫ്റ്റുകളുടെ കൃത്യമായ പരിശോധനയും അറ്റകുറ്റപ്പണിയും നിർബന്ധമാക്കിയിട്ടുണ്ട്. ഓരോ ലിഫ്റ്റിനും വർഷത്തിലൊരിക്കൽ സുരക്ഷാ പരിശോധന നടത്തണമെന്നും പുതിയ ചട്ടം വ്യവസ്ഥ ചെയ്യുന്നു.

