ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എഐ സാധ്യതകൾ പ്രയോജനപ്പെടുത്താൻ തീരുമാനം

insight kerala

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ സർക്കാർ വകുപ്പുകളിലെ ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ എഐ സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്താൻ സർക്കാർ തീരുമാനം. മുഖ്യമന്ത്രി വിഡി സതീശൻ വിളിച്ചു ചേർത്ത വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. ജനങ്ങളുടെ പരാതികൾക്ക് വേഗത്തിലും ഫലപ്രദമായും പരിഹാരം കാണുന്നതിനുള്ള ‘ജനസ്പർശം’ ഫയൽ അദാലത്ത് കാര്യക്ഷമമാക്കാൻ ഇനി മുതൽ എഐ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തും. കേന്ദ്ര സർക്കാർ ആവിഷ്‌കരിക്കുന്ന വിവിധ പദ്ധതികൾ പരമാവധി സംസ്ഥാനത്തിന് പ്രയോജനപ്പെടുത്തുന്നതിനും നിലവിലുള്ള പദ്ധതികളുടെ പുരോഗതി വിലയിരുത്തി അവയുടെ നടത്തിപ്പ് കൂടുതൽ വേഗത്തിലാക്കുന്നതിനും മുഖ്യമന്ത്രി വകുപ്പുകൾക്ക് നിർദേശം നൽകി. വകുപ്പ് സെക്രട്ടറിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും ഫയൽ കൈകാര്യം ചെയ്യൽ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമായി ഫയലുകൾ ക്രമീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. ഇതിൻ്റെ ഭാഗമായി വകുപ്പ് സെക്രട്ടറിമാരുടെ യോഗം എല്ലാ മാസവും ചേരാനും തീരുമാനിച്ചു.

Share This Article