നിയമസഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ തോൽവിക്ക് പിണറായി സർക്കാരിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളും കാരണമായതായി സിഐടിയു സംസ്ഥാന സമ്മേളനത്തിൽ വിമർശനം. ജന.സെക്രട്ടറി എളമരം കരീം അവതരിപ്പിച്ച റിപ്പോർട്ടിലാണ് ഇടത് സർക്കാരിനെതിരായ വിമർശനം. ജനസംഖ്യയിൽ വലിയ വിഭാഗമായ തൊഴിലാളികളെ പിണറായി സർക്കാർ അവഗണിച്ചു തൊഴിലാളികൾക്ക് ന്യായമായ ആനുകൂല്യം നല്‍കുന്നതിലും പലമേഖലകളിലും മിനിമം വേതനം ഉറപ്പാക്കുന്നതിലും സര്‍ക്കാരിന് വീഴ്ച സംഭവിച്ചു. പരമ്പരാഗത തൊഴില്‍മേഖലയിലെ പ്രതിസന്ധികളെ മറികടക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ പര്യാപ്തമായിരുന്നില്ല. ക്ഷേമപെന്‍ഷനില്‍ സര്‍ക്കാര്‍ ശ്രദ്ധകൊടുത്തപ്പോള്‍, തൊഴിലാളികളുടെ ക്ഷേമനിധി ആനുകൂല്യത്തിലടക്കം വീഴ്ചവരുത്തി. തൊഴിലാളി പ്രശ്നങ്ങള്‍ സർക്കാർ അവഗണിച്ചു എന്നും റിപ്പോർട്ടിൽ വിമർശനമുണ്ട്.
