PSC പരീക്ഷാ ക്രമക്കേട്; എം ആർ ബൈജുവിന് വീണ്ടും നോട്ടീസ് അയച്ചു

insight kerala

തിരുവനന്തപുരം : പിഎസ്‌സി പരീക്ഷാക്രമക്കേടിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ചെയർമാൻ എം ആർ ബൈജുവിന് വീണ്ടും നോട്ടീസ് അയച്ച് പ്രത്യേക അന്വേഷണസംഘം. ചൊവ്വാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിൽ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസ് നൽകിയത്.
ഇത് മൂന്നാം തവണയാണ് SIT എം ആർ ബൈജുവിനെ ചോദ്യം ചെയ്യനായി നോട്ടീസ് നൽകുന്നത്.
കേസ് ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ ഉത്തരവിന് ശേഷം മാത്രമേ ഹാജരാകൂ എന്ന് എം.ആർ. ബൈജു മുൻപ് അറിയിച്ചിരുന്നു. എന്നാൽ അന്വേഷണമോ ചോദ്യം ചെയ്യലോ കോടതി വിലക്കിയിട്ടില്ലെന്നും, അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്ന നിർദേശമുള്ളതിനാലാണ് വീണ്ടും നോട്ടീസ് നൽകിയതെന്നും അന്വേഷണ സംഘം വ്യക്തമാക്കി. ഇത്തവണയും ചെയർമാൻ ഹാജരായില്ലെങ്കിൽ വിഷയം ഹൈക്കോടതിയെ അറിയിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം.

Share This Article