ക്രിസ്മസ്-ന്യൂ ഇയർ ബംപർ ഒന്നാം സമ്മാനം 25 കോടി; 24 പേർക്ക് 1 കോടി വീതം രണ്ടാം സമ്മാനം

insight kerala

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഇത്തവണത്തെ ക്രിസ്മസ്-ന്യൂ ഇയർ ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തി. കഴിഞ്ഞവര്‍ഷം 20 കോടിയായിരുന്നു ഒന്നാംസമ്മാനം. അതേസമയം ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല. 450 രൂപയായി തുടരും. രണ്ടാംസമ്മാനം  24 പേര്‍ക്ക് ഒരു കോടി വീതവും ലഭിക്കും. ഈ മാസം 28 ന് ടിക്കറ്റുകള്‍ വിപണിയിലെത്തും. 

ഓണം ബംപറിന്റെ സമ്മാനത്തുക 25 കോടിയില്‍ നിന്നും 30 കോടിയാക്കി ഉയര്‍ത്തിയതിനു പിന്നാലെയാണ് ക്രിസ്മസ് ബംപറിന്‍റെ സമ്മാനത്തുകയും കൂട്ടുന്നത്. ഓണം ബംപര്‍ 30 കോടിയാക്കി ഉയർത്തിയതോടെ റെക്കോർഡ് വിൽപ്പനയായിരുന്നു ഇത്തവണ. സമാനരീതിയില്‍ സമ്മാനത്തുക കൂട്ടിയതോടെ ക്രിസ്മസ് ബംപറിലും വില്‍പന ഉയരുമെന്നാണ് പ്രതീക്ഷ. സാധാരണ ഓണം ബമ്പറിന് കിട്ടുന്ന അതേ തുക സമ്മാനത്തുക ഇത്തവണ ക്രിസ്മസ് ബംപറിനു ലഭിക്കും.

ടിക്കറ്റ് വില വർധിപ്പിക്കാതെയാണ് സമ്മാനത്തുകയിൽ വലിയ വർദ്ധനവ് കൊണ്ടുവന്നിരിക്കുന്നത്. ഇത് വലിയ വിൽപ്പനയ്ക്ക് കാരണമാകും എന്ന് തന്നെയാണ് ലോട്ടറി വകുപ്പ് പ്രതീക്ഷിക്കുന്നത്. സമാനരീതി പരീക്ഷ ഓണം ബംപറില്‍ അടിച്ച ടിക്കറ്റുകൾ മുഴുവനും വിറ്റുതീര്‍ന്നിരുന്നു. 

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നവംബർ 28നാണ് ടിക്കറ്റുകൾ വിപണിയിൽ എത്തുക. ഏതാണ്ട് ഒന്ന് രണ്ട് മാസത്തോളം വിപണിയിൽ വില്പനയ്ക്ക് ഉണ്ടാകും.

Share This Article