പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം; സിൽക്കിൽ വിജിൻസ് പരിശോധന; ഫയലുകള്‍ കസ്റ്റഡിയിലെടുത്തു

insight kerala

കണ്ണൂർ : പി പി ദിവ്യക്കെതിരായ വിജിലന്‍സ് അന്വേഷണം.പൊതുമേഖല സ്ഥാപനമായ സിൽക്കിൽ വിജിൻസ് പരിശോധന.സിൽക്കിൽ നിന്നും ഫയലുകള്‍ കസ്റ്റഡിയിലെടുത്തു.കാര്‍ട്ടണ്‍ ഇന്ത്യാ കമ്പനിക്ക് കരാർ നൽകിയ പദ്ധതികളുടെ ഫയലുകളാണ് കസ്റ്റഡിയിലെടുത്തത്.കണ്ണൂർ ജില്ലാ പഞ്ചായത്ത് സില്‍ക്ക് മുഖേനയാണ് കാര്‍ട്ടണ്‍ ഇന്ത്യക്ക് കരാറുകള്‍ നൽകിയത്. അനർഹമായി കരാറുകൾ നൽകിയതിലൂടെ, അഴിമതി നടന്നതായാണ് കെ എസ് യു സംസ്ഥാന വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസിന്റെ പരാതി. ആരോപണങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ശബ്ദ സന്ദേശങ്ങളും തെളിവുകളും, പരാതിക്കാരൻ പുറത്തുവിട്ടിരുന്നു. എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പരാതി നൽകിയെങ്കിലും തിരസ്കരിച്ചതിനെ തുടർന്നാണ്, കോൺഗ്രസ് നേതൃത്വം, പുതിയ സർക്കാരിനെ സമീപിച്ചത്.

Share This Article