എക്സൈസ് കമ്മീഷണറെ മാറ്റി; ബാർ ലൈസൻസ് വിവാദം; മന്ത്രിയുടെ അതൃപ്തിയ്ക്ക് പിന്നാലെ നടപടി

insight kerala

തിരുവനന്തപുരം: ഒടുവിൽ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിനെ പദവിയിൽ നിന്ന് മാറ്റി.ബാർ ലൈസൻസ് വിവാദവുമായി ബന്ധപ്പെട്ടാണ് നടപടി. കമ്മീഷണർക്കെതിരെ എക്സൈസ് മന്ത്രി എം ലിജു അതൃപ്തി പരസ്യപ്പെടുത്തിയിരുന്നു. മന്ത്രിയുടെ അതൃപതിക്ക് പിന്നാലെയാണ് നടപടി. അഡീഷണൽ കമ്മീഷണർക്ക് താൽക്കാലിക ചുമതല നൽകിയിട്ടുണ്ട്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിനുള്ളില്‍ രണ്ട് ബാറുകള്‍ക്ക് ലൈസന്‍സ് അനുവദിച്ചത് മന്ത്രി അറിയാതെ എടുത്ത തീരുമാനമായിരുന്നു. ഇതാണ് മന്ത്രിയെ പ്രകോപിപ്പിച്ചത്. സർക്കാറിന്റെ മദ്യനയം വരുന്നതിനു മുമ്പുതന്നെ ഉദ്യോഗസ്ഥർ തീരുമാനം എടുത്തതിൽ കടുത്ത അമർഷത്തിൽ ആയിരുന്നു എക്സൈസ് മന്ത്രി. എന്നാൽ ഉത്തരവാദിത്തം നിറവേറ്റുന്നതിന്‍റെ ഭാഗമെന്ന് വിശദീകരിച്ച് എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവു. എഫ്എല്‍ സെവന്‍ ലൈസന്‍സ് അനുവദിക്കാനുള്ള ഉത്തരവാദിത്തം 2011 ലെ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് തുടങ്ങിയ നിയമമാണെന്നും അത് പിന്തുടരുക മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും വിശദീകരണം. ബാര്‍ ലൈസന്‍സ് അനുവദിച്ചതിന്‍റെ രേഖകള്‍ പുറത്ത് വന്നതിന് പിന്നാലെയുള്ള വിശദമായ മറുപടിയിലാണ് എക്സൈസ് കമ്മിഷണര്‍ നികുതി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയെ ഇക്കാര്യം അറിയിച്ചത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article