പിഎസ്സി പരീക്ഷ ക്രമക്കേടിൽ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു

insight kerala

തിരുവനന്തപുരം: പിഎസ്സി പരീക്ഷ ക്രമക്കേടിൽ രണ്ടു കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഖാദി ബോർഡ് വില്ലേജ് ഓയിൽ ഇൻസ്പെക്ടർ എന്നീ പരീക്ഷകളിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഈ വിവരങ്ങൾ ഹൈക്കോടതിയെ അറിയിക്കും. അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ റാങ്ക് ലിസ്റ്റിൽ കേസ് പിന്നീട് രജിസ്റ്റർ ചെയ്യും. എന്നാൽ ഈ കേസുകളിൽ നിലവിൽ ആരെയും പ്രതിയാക്കിയിട്ടില്ല. അതേസമയം, കേസുമായി ബന്ധപ്പെട്ട് രണ്ട് പിഎസ്‍സി അംഗങ്ങളെ ഇന്ന് ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ചോദ്യം ചെയ്യൽ നടപടികൾ വീഡിയോയിൽ റക്കോർഡ് ചെയ്യും. പിഎസ്‍സി ചെയർമാനെതിരെ മുഖ്യമന്ത്രിക്ക് നൽകിയ കത്തിലെ ആരോപണങ്ങൾ ഒരു അംഗം മൊഴി നൽകുന്നതിനിടയിലും ആവർത്തിച്ചിട്ടുണ്ട്. ചെയർമാൻ എം.ആർ. ബൈജു നാളെ ചോദ്യം ചെയ്യലിന് ഹാജരായേക്കും.

Share This Article