PSCയിൽ വൻകലഹം; അംഗങ്ങൾ ഹാജരായത് ചെയർമാനുമായി ആലോചിക്കാതെ; ചെയർമാൻ താല്പര്യം അടിച്ചേൽപ്പിക്കുന്നു എന്ന് അംഗങ്ങൾ

insight kerala

തിരുവനന്തപുരം: ആസൂത്രണ ബോർഡ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണവുമായി സഹകരിക്കുന്നതിൽ പിഎസ്സിയിൽ വൻ കലഹം. എസ്ഐടിക്ക് മുന്നിൽ കമ്മീഷൻ അംഗങ്ങൾ ഹാജരായത് ചെയർമാന്റെ നിർദ്ദേശം തള്ളി.

അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകേണ്ടതില്ല എന്നും അപ്പീൽ പോകാമെന്നുമായിരുന്നു ചെയർമാൻ്റെ നിർദ്ദേശം . മടിയിൽ കനം ഇല്ലാത്തതിനാൽ അന്വേഷണത്തെ തങ്ങൾ ഭയക്കുന്നില്ല എന്ന് കമ്മീഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നു.

കേസ് റദ്ദാക്കണമെന്ന് ഹൈക്കോടതിയോട് ആവശ്യപ്പെട്ടത് കമീഷനില്‍ ആലോചിക്കാതെയെന്നും വിവരം പുറത്ത്. അതേസമയം ചെയർമാന്റെ താല്പര്യം അംഗങ്ങളില്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നുവെന്നും അംഗങ്ങൾ ആരോപിക്കുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article