പി പി ദിവ്യക്കെതിരെയുള്ള അഴിമതി ആരോപണം, കൂടുതൽ തെളിവുകൾ പുറത്തുവിട്ട് പരാതിക്കാരൻ. പണമിടപാടുകൾ സംബന്ധിച്ച വാട്സപ്പ് ചാറ്റുകളും, ശബ്ദ സന്ദേശവുമാണ് പുറത്തുവിട്ടത്. നിർമ്മാണ കരാർ നൽകിയതിലൂടെ നിരവധി സിപിഎം നേതാക്കൾ പണം കൈപ്പറ്റി എന്നാണ് ആരോപണം.
കണ്ണൂർ,കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ വിവിധ കരാറുകൾ കാർട്ടൺ ഇന്ത്യ അലയൻസിന് നൽകിയതിലൂടെ കോടികളുടെ അഴിമതി നടന്നെന്നാണ് കെഎസ്യു വൈസ് പ്രസിഡണ്ട് മുഹമ്മദ് ഷമ്മാസിന്റെ പരാതി.ഇത് സധൂകരിക്കുന്ന തെളിവുകളാണ് ഇപ്പോൾ പുറത്തു വന്നിട്ടുള്ളത്. പി പി ദിവ്യ ആവശ്യപ്പെട്ട പ്രകാരം പണം കൈമാറണമെന്ന് കാർട്ടൺ ഇന്ത്യ അലൈൻസ് എംഡി മുഹമ്മദ് ആസിഫ് മറ്റൊരാൾക്ക് നൽകിയ ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്. കൂടാതെ, പണം കൈമാറ്റം സംബന്ധിച്ച പി പി ദിദ്യയുടെ വാട്സ്ആപ്പ് ചാറ്റും പുറത്തായി.
ആസിഫ് പണം തരും,3 ലക്ഷം രൂപയാണ്, പ്രസിഡണ്ട് പറഞ്ഞതാണ് എന്ന് പറഞ്ഞാൽ മതി,എന്നതാണ് പി പി ദിവ്യയുടെ വാട്സാപ്പ് ചാറ്റിൽ ഉള്ളത്. ( വാട്സ്ആപ്പ് ചാറ്റ് ഹോൾഡ് ചെയ്യണം)പുറത്തുവിട്ട തെളിവുകളുടെ പൂർണ്ണ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബിനോയ് കുര്യന് ഈ വിഷയത്തിൽ പങ്കുണ്ടെന്നും പരാതിക്കാരൻ ആരോപിച്ചു.
പുറത്ത് വിട്ട തെളിവുകൾ സത്യം അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ ആസിഫ് പുറത്ത് വിട്ട് നിരപരാധിത്വം തെളിയിക്കട്ടെ എന്നും പരാതിക്കാരൻ വെല്ലുവിളിച്ചു. പി പി ദിവ്യയുടെ ഭർത്താവും, കാസർഗോഡ് ജില്ല പഞ്ചായത്ത് പ്രസിഡണ്ടുമായിരുന്ന ബേബി ബാലകൃഷ്ണന്റെ മകനും ഭർത്താവും അനധികൃതമായി സ്വത്ത് സമ്പാദിച്ചതിന്റെ തെളിവുകളും മുഹമ്മദ് ഷമ്മാസ് മാധ്യമങ്ങൾക്ക് മുന്നിൽ നിരത്തി.

