ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് സ്‌കൂൾ ലീഡർ എംഎൽഎക്ക് നൽകിയ നിവേദനം നിയമസഭയിൽ

insight kerala

തിരുവനന്തപുരം: ഹൈസ്കൂൾ വിദ്യാർത്ഥികളുടെ ബാഗിന്റെ ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് സ്‌കൂൾ ലീഡർ എംഎൽഎക്ക് നൽകിയ നിവേദനം നിയമസഭയിൽ.
തൃശൂർ എറിയാട് ജി കെ വി എച്ച് എസ് എസിലെ ലീഡർ എം മുംതസീർ നൽകിയ നിവേദനം കൈപ്പമംഗലം എംഎൽഎ കെ കെ വത്സരാജാണ് നിയമസഭയിൽ അവതരിപ്പിച്ചത് . വിഷയം വിശദമായി ചർച്ച ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി. ഭാരം കുറയ്ക്കാനുള്ള നടപടികൾ പരിഗണനയിലാണെന്നും അടുത്ത മാസം 24-ന് പ്രത്യേക യോഗം ചേരുമെന്നും വിദ്യാഭ്യാസ മന്ത്രി. ടേം അടിസ്ഥാനത്തിൽ പുസ്തകങ്ങളെ വേർതിരിക്കുന്നതാണ് പരിഗണനയിലുള്ളത്. കനം കുറഞ്ഞ പേപ്പറുകൾ ഉപയോഗിച്ച് പുസ്തകങ്ങൾ പ്രിൻ്റ് ചെയ്യുന്നത് ആലോചനയിലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു. ചട്ടം 113 അനുസരിച്ചാണ് നടപടി.

Share This Article