കേരള സർവകലാശാല ഹോണററി ഡോക്ടറേറ്റ് നാല് പേർക്ക് നൽകുമെന്ന് വൈസ് ചാൻസിലർ ഡോക്ടർ മോഹനൻ കുന്നുമ്മൽ
ISRO ചെയർമാനായിരുന്ന കെ രാധാകൃഷ്ണൻ, മധു, ശ്രീകുമാരൻ തമ്പി,ഹോക്കി താരം ശ്രീജേഷ് എന്നിവർക്കാണ് സമ്മാനിക്കുക.
പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ
പങ്കെടുക്കുന്ന ആദ്യത്തെ പൊതു പരിപാടി തിങ്കളാഴ്ച 11 ന് സെനറ്റ് ഹാളിൽ നടക്കും. ഗവർണർ പങ്കെടുക്കുന്ന പരിപാടി ആയതിനാൽ നടപടിക്രമങ്ങൾ മുഴുവനായും പാലിക്കുമെന്നും വൈസ് ചാൻസിലർ അറിയിച്ചു.

