തിരുവനന്തപുരം : കേരളാ ബ്ലാസ്റ്റേഴ്സും GCDA യും തമ്മിൽ ധാരണയായി. മത്സരം മറ്റന്നാൾ കൊച്ചിയിൽ നടക്കും. കഴിഞ്ഞ വർഷത്തെ വാടക നിലനിർത്തി. ഒരു മത്സരത്തിന് 3.5 ലക്ഷം രൂപ വാടക. ഉത്തരവ് നാളെ ഇറങ്ങും. ടിക്കറ്റ് വിൽപ്പന ഉടൻ ആരംഭിക്കും.
ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ ഇന്നലെ തിരുവനന്തപുരത്തു മന്ത്രിയെ കണ്ട് വാടക കുറയ്ക്കണമെന്ന് അഭ്യർഥിച്ചു. ബ്ലാസ്റ്റേഴ്സിന്റെ ഈ സീസണിലെ ആദ്യ ഹോം മത്സരം 25നാണ്. ജിസിഡിഎയുടെ കഴിഞ്ഞ എക്സിക്യുട്ടീവ് കമ്മിറ്റി ദിവസം 9.25 ലക്ഷം രൂപയും നികുതിയുമാണു വാടകയായി നിശ്ചയിച്ചിരുന്നത്. ഒരു കോടി രൂപ ഡെപ്പോസിറ്റും നൽകണം. ഇതിൽ ഇളവു തേടിയാണു ബ്ലാസ്റ്റേഴ്സ് സർക്കാരിനെ സമീപിച്ചത്. വിഷയത്തിൽ ഇടപെടണമെന്നു ടി.ജെ.വിനോദ് എംഎൽഎയും മന്ത്രിയോട് അഭ്യർഥിച്ചിരുന്നു.
