കൊല്ലം : ചവറയില്‍ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ അഞ്ച് പേര് അറസ്റ്റില്‍. ഇതില്‍ മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണ്. കൊല്ലം തേവലക്കര പാലക്കല്‍ സ്വദേശിയായ 16കാരനാണ് ക്രൂരമായി മര്‍ദനമേറ്റത്. വിദ്യാര്‍ഥിയെ മര്‍ദിക്കുകയും ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതികള്‍ ഇന്‍സ്റ്റഗ്രാം വഴി പ്രചരിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ 12 പേര്‍ക്കെതിരെ ചവറ പോലീസ് കേസെടുത്തിരുന്നു.
ഒക്ടോബര്‍ 17 രാത്രി പന്മന പോരൂക്കരയിലെ ദേശീയപാതയിലായിരുന്നു സംഭവം. വിദ്യാര്‍ഥികള്‍ തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിന് കാരണമായത്.
