മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്ന് കാന്തപുരം വിഭാഗം വിട്ടുനിൽക്കുന്നു

insight kerala

മുസ്ലിം ലീഗ് വിളിച്ച് ചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും കാന്തപുരം വിഭാഗം വിട്ടുനിൽക്കുന്നു. വഖഫ് ബോർഡ് പുന:സംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തെ തഴഞ്ഞതിനെതിരെയാണ് പ്രതിഷേധം.
വഖഫ് ബോർഡ് പുനസംഘടനയുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗം ഉയർത്തിയ പരാതി കണക്കിലെടുക്കുന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കാന്തപുരം വിഭാഗത്തിന് തീർച്ചയായും വഖഫ് ബോർഡിൽ അംഗത്വത്തിന് അർഹതയുണ്ട്. എല്ലാ മാനദണ്ഡങ്ങളും വെച്ച് അംഗങ്ങളെ തീരുമാനിക്കേണ്ട സാഹചര്യം ഉണ്ടായപ്പോൾ അവർക്ക് കൊടുക്കാൻ സാധിക്കാത്തതാണ്. ഹജ്ജ് കമ്മിറ്റി, മദ്രസാ ക്ഷേമനിധി ബോർഡ് ഉൾപ്പെടെയുള്ളവയുടെ പുനസംഘടന സമയത്ത് അവരുടെ പരാതി പരിഹരിക്കുന്നതിന് ആവശ്യമായ സമീപനു സ്വീകരിക്കും. കാന്തപുരം വിഭാഗവുമായി ചർച്ചയ്ക്ക് ശ്രമം നടക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഫോണിൽ വിളിച്ചെങ്കിലും സംസാരിക്കാൻ സാധിച്ചില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു

Share This Article