കണ്ണൂർ : കൂത്തുപറമ്പിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കാണാതായി. കപ്പാറക്കുളം സ്വദേശി റിംസ മെഹ്‌റിനെയാണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്ക് യൂണിഫോമിൽ വീട്ടിൽ നിന്നും ഇറങ്ങിയ കുട്ടി വൈകുന്നേരമായിട്ടും തിരിച്ചെത്തിയിരുന്നില്ല. തൊക്കിലങ്ങാടി കൂത്തുപറമ്പ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് റിംസ.കൂത്തുപറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.
