കൊച്ചി : സിനഗോഗ് ആക്രമണ കേസിൽ പ്രതി എബിൻ പോളിനെ പോലീസ് കസ്റ്റഡിയിൽ വിട്ടു. അഞ്ചു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. പ്രതിക്ക് വിദേശത്തുള്ള തീവ്രവാദ സംഘങ്ങളുമായി ബന്ധമുള്ളതായി സംശയിക്കുന്നുവെന്നും അതിൽ കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും പോലീസ് കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിരുന്നു. മുവാറ്റുപുഴയിൽ നടന്ന തീവപ്പിൽ പ്രതിക്ക് പങ്കുള്ളതായി സമ്മതിച്ചിട്ടുണ്ട്. ഈ കേസിലും അന്വേഷണം നടത്തേണ്ടതുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നും ഇതിന് മരുന്ന് കഴിക്കുകയാണെന്നും പ്രതി ഭാഗം കോടതിയിൽ പറഞ്ഞു. പ്രതിക്ക് ചികിത്സയും മരുന്നും ഉറപ്പാക്കണമെന്നും, 48 മണിക്കൂർ കൂടുമ്പോൾ പ്രതിയുടെ ആരോഗ്യ നിലയും കസ്റ്റഡി ആവശ്യകതയും കോടതിയെ അറിയിക്കണമെന്നും കോടതി നിർദേശിച്ചു.
