പിണറായി വിജയന് സർക്കാർ അനുവദിച്ച അകമ്പടി വാഹനങ്ങളിലൊന്ന് സസ്പെൻഷനിലുള്ള മുൻ ഗൺമാൻ അനിൽകുമാർ ഉപയോഗിച്ചതായി റിപ്പോർട്ട്

insight kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയന് സർക്കാർ അനുവദിച്ച അകമ്പടി വാഹനങ്ങളിലൊന്ന് സസ്പെൻഷനിലുള്ള മുൻ ഗൺമാൻ അനിൽകുമാർ ഉപയോഗിച്ചതായി റിപ്പോർട്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി നിർദേശം നൽകി. ഇന്റലിജൻസ് എഡിജിപിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്നലെ എം.സി. റോഡ് വഴി പത്തനാപുരം, ഏനാത്ത് മേഖലകളിലേക്ക് വാഹനം കൊണ്ടുപോയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിലുള്ളത്. ഈ സമയത്ത് പിണറായി വിജയൻ തിരുവനന്തപുരത്തായിരുന്നു. ഔദ്യോഗിക ആവശ്യത്തിനായി അനുവദിച്ച വാഹനത്തിന്റെ ഉപയോഗം സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

2023 ഡിസംബറിൽ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ മർദിച്ച കേസുമായി ബന്ധപ്പെട്ടാണ് അനിൽകുമാറിനെ സസ്പെൻഡ് ചെയ്തത്. സസ്പെൻഷനിലിരിക്കെ അകമ്പടി വാഹനം ഉപയോഗിച്ചതായി റിപ്പോർട്ട് പുറത്തുവന്നതോടെയാണ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചത്. വാഹനത്തിന്റെ ഉപയോഗം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണത്തിലൂടെ വ്യക്തമാകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article