മക്കയിലേക്ക് മിസൈല്‍ അയക്കുന്ന ഇസ്‌ലാമിക തീവ്രവാദികള്‍; ഇപ്പോള്‍ റിയാദ് വിമാനത്താവളത്തിലും ആക്രമണം; സൗദി, ഹൂതികളെ അടിച്ചിടുമ്പോള്‍ ആര്‍ക്കും കരച്ചിലില്ല; ഹൂതി ഭീകരരെ നേരിടാന്‍ ഇസ്രയേലിനൊപ്പം അറബ്‌രാഷ്ട്രങ്ങളും!

insight kerala

കെ വി നിരഞ്ജന്‍

സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനു നേരെ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍/ഡ്രോണ്‍ ആക്രമണത്തില്‍ 12പേര്‍ കൊല്ലപ്പെടുകയും മുന്നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിന്റെ ഞെട്ടലിലാണ് ലോകം. ദമ്മാമിലെ കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപവും, ആരാംകോയുടെ ചില കേന്ദ്രങ്ങള്‍ക്ക് നേരെയും സമാനമായ രീതിയില്‍ ആക്രമണ ശ്രമങ്ങള്‍ നടന്നതും ഭീതി പരത്തുകയാണ്. ആക്രമണത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്. ഇതോടെ യമനില്‍ ഹുതികള്‍ക്കുനേരെയുള്ള ആക്രമണവും സൗദി ശക്തമാക്കിയിരിക്കയാണ്.

ഇസ്രയേലും യമനിലെ ഹൂതികളും തമ്മില്‍ അതിശക്തമായ സംഘര്‍ഷം നിലനില്‍ക്കയാണ്. തങ്ങളുടെ കപ്പലുകളെ ആക്രമിക്കുന്ന ഹൂതികളെ ഇസ്രയേല്‍ ആക്രമിച്ചപ്പോള്‍ കേരളത്തിലടക്കം, സോഷ്യല്‍ മീഡിയയില്‍ വലിയ നിലവിളികള്‍ ഉയര്‍ന്നിരുന്നു. പക്ഷേ ഇപ്പോള്‍ മറ്റൊരു ഇസ്ലാമിക രാജ്യമായ സൗദി തന്നെ ഹൂതികളെതീര്‍ക്കാന്‍ ഇസ്രയേലുമായി സഹകരിക്കയാണ്. ചരിത്രം നോക്കുമ്പോള്‍, സുന്നി ഷിയാ പ്രശ്‌നത്തിന്റെ തുടര്‍ച്ചതന്നെയാണ് ഇത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആരാണ് ഹൂതികള്‍?

കേരളത്തില്‍ ഹൂതികളെക്കുറിച്ചുള്ള വാര്‍ത്ത കേട്ടാല്‍ ഇവര്‍ മനുഷ്യാവകാശ പ്രവര്‍ത്തകരാണെന്നാണ് തോന്നിപ്പോവുക. പക്ഷേ രണ്ടുലക്ഷത്തോളം പേരുടെ മരണത്തിന് ഉത്തരവാദികളാണ് ഇവര്‍. അതാണ് യമനില്‍ സംഭവിച്ചത്. ആഭ്യന്തര യുദ്ധംമൂലം ഹൂതികള്‍ യമനെ ഒരു പട്ടിണി രാഷ്ട്രമാക്കി. മനിലെ ഷിയാ വിഭാഗമായ സയിദി എന്നറിയപ്പെടുന്ന ഒരു ഇസ്ലാമിക ശാഖയാണ് ഹൂതികള്‍. സുന്നികള്‍ സയിദികളെ അടിച്ചമര്‍ത്തുന്നതിനോടുള്ള ചെറുത്തുനില്‍പ്പായാണ് ഹൂതി മുന്നേറ്റം തുടങ്ങിയത്. ഹുസൈന്‍ അല്‍-ഹൂതി എന്ന നേതാവിന്റെ പേരില്‍ നിന്നാണ് ഹൂതികള്‍ ആ പേര് സ്വീകരിക്കുന്നത്. ഇയാള്‍ സ്ഥാപിച്ച സംഘമാണ് പിന്നീട് ഹൂതികളായി രൂപാന്തരം പ്രാപിച്ചത്.

1990വരെ സോവിയറ്റ് നിയന്ത്രണത്തിലുള്ള കമ്യൂണിസ്റ്റ് രാഷ്ട്രമായ തെക്കന്‍ യമനും, സുന്നി രാഷ്ട്രമായ വടക്കന്‍ യമനുമായി രണ്ട് രാജ്യങ്ങളായിരുന്നു ഈ നാട്. സോവിയറ്റ് യൂണിയന്റെ പിടി അയഞ്ഞതോടെ, ജര്‍മ്മനി ഒന്നായപോലെ, ഐക്യ യമന്‍ പിറന്നു. അലി അബ്ദുള്ള സലേ രാഷ്ട്രത്തലവനായി. 1990ല്‍ പുതിയ ഭരണഘടന വന്നു. പക്ഷേ, സലേയുടെ ഭരണരീതികള്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കി. സലേ അവഗണിക്കുന്നുവെന്ന് ഷിയാ വിഭാഗമായ സെയ്ദികള്‍ ആരോപിച്ചു. അവര്‍ അട്ടിമറി ശ്രമം നടത്തുന്നുവെന്ന് സലേയും. 1990 കളില്‍ ആണ് ഹൂതികള്‍ ശക്തി പ്രാപിക്കുന്നത്. 2004 ല്‍ ഹുസൈന്‍ അല്‍ഹൂതിയുടെ മരണത്തിന് ഇടയാക്കിയ സര്‍ക്കാരിന്റെ സൈനിക നീക്കമാണ് ഹൂതികളെ സായുധ ആക്രമണങ്ങളിലേക്ക് നയിച്ചത്. ഇതോടെ ലക്ഷണമെത്ത ഒരു ഭീകരവാദ സംഘടനയായി ഹൂതികള്‍ മാറി. ഇറാന്റെ പിന്തുണതോടെ വളരെ പെട്ടെന്ന് ലബനനിലെ ഹിസ്ബുല്ലയെപ്പോലെ ആധുനികോത്തര ആയുധങ്ങളുമുള്ള സൈനിക സ്വഭാവമുള്ള സംഘടനയായി മാറി.

2011ല്‍ ഏകാധിപതികളായ അറേബ്യന്‍ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് എതിരെയുണ്ടായ മുല്ലപ്പൂ വിപ്ലവം എന്ന് പേരിട്ട സായുധകലാപങ്ങള്‍ ഫലത്തില്‍ ഹൂതികള്‍ക്കും ഗുണം ചെയ്തു. 33 വര്‍ഷം അധികാരത്തിലിരുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേയെ പുറത്താക്കാന്‍ യമെന്‍ ജനത തെരുവിലിറങ്ങി. വ്യാപകപ്രക്ഷോഭങ്ങള്‍, ഉപരോധങ്ങള്‍, വധശ്രമം, അയല്‍രാജ്യങ്ങളുടെ സമ്മര്‍ദം. എല്ലാമായപ്പോള്‍ സലേ രാജിവെച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് അബ്ദ്‌റബ്ബോ മന്‍സൂര്‍ ഹാദി പ്രസിഡന്റായി. ആഭ്യന്തരയുദ്ധം തുടങ്ങി. ഇതോടെ ഹൂതികള്‍ സ്വന്തം സൈന്യം തന്നെ രൂപീകരിച്ചു.

പിന്നീട് എല്ലാം വളരെ പെട്ടെന്നായിരുന്നു നടന്നത്. യമനിലെ പ്രധാന കേന്ദ്രങ്ങള്‍ മുഴുവന്‍ ഹൂതികള്‍ പിടിച്ചടക്കി. സര്‍ക്കാരും സൈന്യവും പ്രതിരോധത്തിലായി. എതിര്‍ക്കുന്നവരെ പല്ലിന് പല്ല് കണ്ണിന് എന്ന ശൈലിയില്‍ നേരിട്ടു. തങ്ങളില്‍ ഒരാളെ കൊന്നാല്‍ പത്താളെ കൊന്ന് പകവീട്ടുക എന്നതാണ് ഹൂതികളുടെ ശൈലി. തലവെട്ടലും, കണ്ണ് ചൂഴ്്ന്ന് കൊല്ലലും, തിളപ്പിച്ച എണ്ണയില്‍ മുക്കി തൊലിയിരിച്ച് കൊല്ലലുമെല്ലാമായി ക്രൂരതയുടെ പരമ്പരകള്‍. അങ്ങനെ ഒരുവേള ഷിയാ ഐസിസ് എന്നപേര് ഞെട്ടലോടെ ലോകം ഇവര്‍ക്ക് നല്‍കി. 2014 സെപ്റ്റംബറില്‍ ഹൂതികള്‍ തലസ്ഥാനമായ സനാ ആക്രമിച്ചു. നിയന്ത്രണം പിടിച്ചെടുത്തു. ഹാദി സൗദി അറേബ്യയില്‍ അഭയം തേടി. എന്നാല്‍ സുന്നി രാജ്യമായ സൗദി അടക്കമുള്ളവര്‍ക്ക് ഇത് പിടിച്ചില്ല. ഷിയകള്‍ ഒരു സുന്നി രാഷ്ട്രത്തില്‍ അധികാരം പിടിക്കയോ. അവര്‍ ഒമ്പത് സഖ്യരാഷ്ട്രങ്ങളെയും ചേര്‍ത്ത് യമനെതിരെ പടനയിച്ചു. ആ യുദ്ധം ഇന്നും എവിടെ എത്തിയിട്ടില്ല.

2015 മുതല്‍ യെമനില്‍ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത്. സൗദിയുടെ ബോംബിങ്ങില്‍ ഗസ്സക്ക് സമാനമായി കുട്ടികള്‍ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്ലീങ്ങള്‍ പരസ്പരം ആയതുകൊണ്ടാവാം കേരളത്തില്‍ റാലികളും ഹര്‍ത്താലുകളും ഒന്നു നടന്നില്ല. ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്. പിന്നീട് സൗദിയുടെ നേതൃത്വത്തില്‍ വെടിനിര്‍ത്തലുണ്ടായി. ഇപ്പോള്‍ മൂന്ന് ഭാഗങ്ങളായി വിഭജിക്കപ്പെട്ട യമന്റെ ഒരു ഭാഗം ഭരിക്കുന്നത് തന്നെ ഹൂതികള്‍ ആണ്

ചെങ്കടലിനെ ചോരക്കളമാക്കുന്നു

നേരത്തെ ചെങ്കടലിലെ കപ്പന്‍ ആക്രമണം വഴിയാണ് ഹൂതികള്‍ വാര്‍ത്തയില്‍ നിറഞ്ഞുനിന്നത്. ഇസ്രയേലിനെ മെരുക്കുക എന്നതു തന്നെയാണ് ചെങ്കടല്‍ ആക്രമണം വഴി ഹൂതികള്‍ ലക്ഷ്യമിടുന്നത്. ഇസ്രയേലില്‍ എത്തുന്ന 99% ചരക്കുകളും കടല്‍ വഴിയാണ്. അതില്‍ തന്നെ 40% ചരക്കുകളും എത്തുന്നത് സൂയസ് കനാല്‍ വഴിയും. ഇവിടം ഉപരോധിക്കപ്പെട്ടാല്‍ യൂറോപ്പിലെ മൊത്തം ചരക്കുനീക്കത്തെ അത് ബാധിക്കും. ആഗോള സാമ്പത്തിക മാന്ദ്യംപോലും ഇതുമൂലം ഉണ്ടാവും.

ലോകത്തെ ഏറ്റവും വലിയ മനുഷ്യനിര്‍മിത ജലഗതാഗത മാര്‍ഗമാണ് സൂയസ് കനാല്‍. ചെങ്കടലിന്റെ വടക്കന്‍ ഭാഗത്താണിത്. 193 കിലോമീറ്റര്‍ നീളവും ഇപ്പോള്‍ 200 മീറ്ററിനടുത്ത് വീതിയുമുള്ള ഈ കനാല്‍ ചെങ്കടലിനെയും മെഡിറ്ററേനിയന്‍ കടലിനെയും തമ്മില്‍ ബന്ധിപ്പിക്കുന്നു. ഇതാണ് യൂറോപ്പിലേക്കുള്ള എളുപ്പവഴി. ഇവിടം ബ്ലോക്ക് ആയാല്‍ യൂറോപ്പ് സാമ്പത്തികമായി തകരും. ഇസ്രയേലിനെ തകര്‍ക്കാന്‍ ഹൂതികള്‍ ചെയ്യുന്നത് അതാകണ്. ചെങ്കടലിലെ ബാബ് എല്‍മാന്‍ഡെബ് കടലിടുക്കിലാണ് ഹൂതികള്‍ ആക്രമണം നടത്തുന്നത്. ചെങ്കടലിനെ ഏദന്‍ കടലിടുക്കിലൂടെ ഇന്ത്യന്‍ മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നത് ഈ കടലിടുക്കാണ്. 26 കിലോമീറ്റര്‍ മാത്രം വീതിയുള്ള ഇവിടം കേന്ദ്രീകരിച്ചാണ് ഹൂതികള്‍ ആക്രണമം നടത്തിയിരുന്നത്.. വടക്കന്‍ യമനിനോട് ചേര്‍ന്ന് കിടക്കുന്ന ഇവിടം പൂര്‍ണ്ണമായും ഹൂതികളുടെ നിയന്ത്രണത്തിലാണ്.

insight kerala

ഗസ്സയില്‍ ഇസ്രായേല്‍ അതിക്രമം അവസാനിപ്പിക്കുന്നതുവരെ ചെങ്കടല്‍ വഴി ഇസ്രായേലിന്റെയോ അവരുമായി ബന്ധമുള്ള മറ്റുള്ളവരുടെയോ കപ്പലുകള്‍ പോകാന്‍ അനുവദിക്കില്ലെന്നാണ് യമനിലെ ഹൂതി വിഭാഗത്തിന്റെ നിലപാട്. അവര്‍ നിരവധി കപ്പലുകള്‍ ആക്രമിച്ചു. ആഫ്രിക്കന്‍ വന്‍കര ചുറ്റിവരുന്നതാണ് ബദല്‍ പാത. ഇതില്‍ 3500 നോട്ടിക്കല്‍ മൈല്‍ ദൂരക്കൂടുതലുള്ളതിനാല്‍ ചെലവേറും. ചരക്കുനീക്ക ചെലവ് 30 ശതമാനം വര്‍ധിച്ചിരുന്നു. തുടര്‍ന്ന് ഇസ്രയേലും അമേരിക്കയും അതിശക്തമായ സൈനിക നടപടികളിലൂടെയാണ് ഹൂതികളെ ഒതുക്കിയത്.

മക്കയിലേക്ക് മിസൈല്‍!

ഇറാന്റെ സഹായം കിട്ടുന്ന ഹൂതികള്‍ക്ക് ഇസ്രയേലിനെപ്പോലെ കലിയാണ് സൗദിയോടും. സൗദി തീവ്രവാദത്തെ അനുകൂലിക്കുന്നില്ല എന്നതും അത് ഒരു സുന്നി രാഷ്ട്രമാണെന്നതും ഹൂതികളുടെ വൈരാഗ്യം കൂട്ടി. യമനെ ഹൂതികളുടെ പിടിയില്‍നിന്ന് മോചിപ്പിക്കാനുള്ള ശ്രമത്തിലാണ് സൗദി.

2015 മുതല്‍ യെമനില്‍ തുടരുന്ന സൗദി സഖ്യസേനയും ഹൂതി വിമതരും തമ്മിലുള്ള പേരാട്ടത്തില്‍ ആയിരങ്ങളാണ് കൊല്ലപ്പെട്ടത.് സൗദിയുടെ ബോംബിങ്ങില്‍ ഗസ്സക്ക് സമാനമായി കുട്ടികള്‍ കൊല്ലപ്പെട്ടു. പക്ഷേ കൊല്ലുന്നത് മുസ്‌ലീങ്ങള്‍ പരസ്പരം ആയതുകൊണ്ടാവാം കേരളത്തില്‍ റാലികളും ഹര്‍ത്താലുകളും ഒന്നു നടന്നില്ല! ഫലസ്തീന്‍ സംഘര്‍ഷങ്ങളില്‍ എന്നപോലെ ഇവിടെയും അടിസ്ഥാന കാരണം മതം തന്നെയാണ്.

ലോകമെമ്പാടുമുള്ള സുന്നി-ഷിയാ സംഘര്‍ഷങ്ങളുടെ തുടര്‍ച്ച തന്നെയാണ് ഇന്ന് ഹൂതികള്‍ക്ക് പകുതി രാജ്യ നിയന്ത്രണമുള്ള യമനിലും സംഭവിച്ചത്.
സൗദി, യു.എ.ഇ, കുവൈത്ത്, മൊറോക്കോ, ഈജിപ്ത്, ജോര്‍ദാന്‍, ലിബിയ, ഖത്തര്‍, ബഹഹൈന്‍, എന്നീ ഒമ്പത് സുന്നി രാഷ്ട്രങ്ങളാണ് 2015ല്‍ സഖ്യസേനയുണ്ടാക്കി ഹൂതികള്‍ക്കെതിരെ ആക്രമണം നടത്തിയത്. സൗദിയിലെ സല്‍മാന്‍ രാജാവ് ആയിരുന്നു എല്ലാറ്റിനും നേതൃത്വം കൊടുത്തിരുന്നത്. സൗദി ഒന്നരലക്ഷം ഭടന്മാരെയും യുദ്ധത്തിന് വിട്ടുകൊടുത്തു. യുദ്ധവിമാനങ്ങളും കപ്പലുകളുമാണ് സഖ്യരാഷ്ട്രങ്ങള്‍ കൊടുത്തത്. ആ ആക്രമണം ഇന്നും തുടരുകയാണ്. ഹൂതികള്‍ ആവട്ടെ സൗദിയുടെ പുക കണ്ടേ അടങ്ങൂഎന്ന വാശിയാലാണ്. അവര്‍ ആരാകോ പോലുള്ള സൗദിയുടെ എണ്ണക്കമ്പനികളെയും കപ്പലുകളെയും ആക്രമിക്കുന്നു. എന്തിന് മക്കയ്ക്കും മദീനക്കും നേരെ മിസൈല്‍ വിടുന്നു. ലോകത്തിലെ ഒരു ഇസ്‌ലാമിക തീവ്രവാദ സംഘടനയും അവരുടെ പുണ്യഭൂമിയായ മക്കയിലേക്ക് മിസൈല്‍ വിടില്ല. പക്ഷേ ഹൂതികള്‍ കഴിഞ്ഞ വര്‍ഷം അങ്ങനെയും ചെയ്തു. പക്ഷേ ഭാഗ്യത്തിന് വലിയ ദുരന്തം ഉണ്ടായില്ല എന്ന് മാത്രം. ഇതേതുടര്‍ന്ന സൗദി യമനില്‍ നടത്തിയ പ്രത്യാക്രമണത്തിലും ആയിരങ്ങള്‍ കൊല്ലപ്പെട്ടു.

സൗദി അറേബ്യയെ നമുക്ക് അന്നം തരുന്ന രാഷ്ട്രം എന്നാണ് പൊതുവെ വിദേശിപ്പിക്കുക. എന്നിട്ടും നോക്കുക, സൗദിയില്‍ ഒരു സംഭവം ഉണ്ടായാല്‍ അത് നമ്മുടെ നാട്ടില്‍ സംഭവിക്കുന്നതുപോലെ തന്നെയാണ്. അത്രയും മലയാളികള്‍ ഉള്ള നാടാണിത്. എന്നിട്ടും സൗദി വിമാനത്താവളത്തെ ഈ രീതിയില്‍ ഹൂതികള്‍ ആക്രമിച്ചിട്ടും മതിയായ ഒരു പ്രതികരണം കേരളത്തില്‍നിന്ന് ഉണ്ടായോ എന്നും സംശയമുണ്ട്.

Share This Article