കോഴിക്കോട് : ബേപ്പൂരിൽ ബോട്ടിൽ നിന്ന് വിഷവാതകം ശ്വസിച്ചതിനെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്ന രണ്ടാമത്തെ അതിഥി തൊഴിലാളിയും മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സച്ചിൻ ദാസ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം പശ്ചിമ ബംഗാൾ സ്വദേശി ദിലീപ് സുരും മരിച്ചിരുന്നു. വെള്ളിയാഴ്ചയാണ് ഹാർബറിൽ മീൻ ശേഖരിക്കുന്ന സ്റ്റോർ റൂമിൽ ഇറങ്ങിയ ഇരുവർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മത്സ്യം സൂക്ഷിച്ച സ്റ്റോർ റൂമിലെ വിഷവാതകം ശ്വസിച്ചതാണ് മരണകാരണം.
