ആര്‍. സുഗതന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ കേസെടുത്ത് മ്യൂസിയം പോലീസ്

insight kerala

തിരുവനന്തപുരം: വാഴോട്ടുകോണം കൗൺസിലർ
ആര്‍. സുഗതന്റെ പേരില്‍ വ്യാജ ഒപ്പിട്ടെന്ന പരാതിയില്‍ കേസെടുത്ത് മ്യൂസിയം പോലീസ്. മേയര്‍ വി.വി രാജേഷാണ് കേസിലെ ഒന്നാം പ്രതി. സുഗതൻ രണ്ടാം പ്രതിയും കോര്‍പ്പറേഷന്‍ സെക്രട്ടറി മൂന്നാം പ്രതിയുമാണ്.

സിപിഎം കൗൺസിലർ എസ് പി ദീപക് ആണ് പരാതിക്കാരൻ . വ്യാജ ഒപ്പിട്ടു എന്ന പരാതിയുമായി എസ്പി ദീപക് രംഗത്ത് വന്നപ്പോൾ തെളിവുകൾ ഹാജരാക്കാൻ ആണ് മേയർ വി വി രാജേഷ് വെല്ലുവിളിച്ചത്. ഒപ്പ് തന്റേത് തന്നെയെന്ന് വാദിച്ച സുഗതൻ വ്യാജ ഒപ്പെന്ന ആരോപണത്തെ തള്ളുകയും ചെയ്തിരുന്നു.

Share This Article