ഡൽഹി : 57 മത് ജിഎസ്ടി കൗൺസിൽ യോഗം ഇന്ന് ഡൽഹിയിൽ ചേരും. ജി.എസ്.ടി നടപടികൾ ലളിതമാക്കുന്നതിനും, നികുതി നിർവ്വഹണം സംബന്ധിച്ച നിയമനടപടികളിലെ മാറ്റങ്ങളുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങളും യോഗം ചർച്ചചെയ്യും. ജിഎസ്ടി നടപടികളിൽ നിർണായക പരിഷ്കാരങ്ങൾ കൗൺസിൽ കൊണ്ടുവരുമെന്നാണ് സൂചന. ബാങ്കുകളും സര്‍ക്കാര്‍ അംഗീകൃത ഏജന്‍സികളും വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയുടെ നികുതി ഇളവ് എടുത്തുകളയാനും സാധ്യതയുണ്ട്. ഭാരത് മണ്ഡപത്തിൽ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻറെ അധ്യക്ഷതയിൽ ആണ് യോഗം നടക്കുക
