ഡൽഹി : ഡൽഹിയിൽ വീണ്ടും അസാധാരണനീക്കം. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ ക്ഷണം സ്വീകരിച്ച് എംപിമാർ എത്തി. പ്രതിഷേധ മാർച്ച് ഇന്ത്യസഖ്യം തയ്യാറെടുക്കുന്നു. ജന്തർ മന്തറിലേക്ക് പോകുന്ന വഴിയടച്ചു. എന്നാൽ ജന്തർ മന്തറിലേക്ക് പോകുമെന്ന് എം പിമാർ അറിയിച്ചു. എംപിമാർ കയറിയ ബസ് തടഞ്ഞു RAF. RAFൻ്റെ വാഹനം എംപിമാരുടെ ബസ്സിന് കുറുകെയിട്ടു. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഹോട്ടലിൽ നിന്ന് ഇറങ്ങി. ജൻപഥിൽ വൻ പൊലീസ് വിന്യാസം. സാഗർ രത്ന ഹോട്ടലിനു മുന്നിൽ ബാരിക്കേഡുകൾ സ്ഥാപിച്ചു.
