ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ; ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന്

insight kerala

ഡൽഹി : മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യം ശക്തമാക്കി പ്രതിപക്ഷ പാർട്ടികൾ. തുടർ പ്രതിഷേധങ്ങൾ ചർച്ച ചെയ്യാനായി കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷൻ മാരുടെ യോഗം ഇന്ന് ചേരും.  സംസ്ഥാനങ്ങളിലും പ്രതിഷേധം ശക്തമാക്കാൻ ആണ് നീക്കം.  പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ നാളെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് മാർച്ച് നടത്തും. അതെ സമയം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്ക് എതിരായ ഹർജികൾ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജി പരിഗണിക്കുക. എസ്ഐആർ റദ്ദാക്കണമെന്നും, ഗ്യാനേഷ് കുമാറിനെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും ഹർജികളിൽ ആവശ്യപ്പെടുന്നുണ്ട്

Share This Article