പാലക്കാട് : CPM ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയ ഇ എൻ സുരേഷ് ബാബുവിനെതിരെ കൂടുതൽ നടപടികളിലേക്ക് പാർട്ടി ഒരുങ്ങുന്നു.സുരേഷ് ബാബുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുന്നതടക്കം നേതൃത്വം പരിഗണിക്കും. വിപുലീകൃത ജില്ല കമ്മിറ്റികള്‍ക്ക് ശേഷം ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലായിരിക്കും തീരുമാനമെടുക്കുക. സുരേഷ് ബാബുവിനെതിരെ ശക്തമായ ഡിജിറ്റല്‍ തെളിവുകളോടെയാണ് യുവതി നേതൃത്വത്തിന് പരാതി നല്‍കിയത്. പാലക്കാട് സിപിഎം ജില്ല കമ്മിറ്റി ഓഫീസില്‍ വച്ചാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത് എന്നത് പാർട്ടി ഗൗരവത്തോടെയാണ് കണ്ടത്. പിണറായി വിജയന് സുരേഷ് ബാബുവിനെ മലപ്പുറത്തേക്ക് നേരിട്ട് വിളിച്ചു വരുത്തി പരാതി വായിച്ചു കേള്‍പ്പിക്കുകയായിരുന്നു. സുരേഷ് ബാബുവിനോട് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്ക്കാന് ആവശ്യപ്പെടുകയായിരുന്നു. ഇന്നലെയാണ് പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഇഎന്‍ സുരേഷ് ബാബുവിനെ മാറ്റി പുതിയ ജില്ലാ സെക്രട്ടറിയായി മുന്‍ എംഎല്‍എ വി ചെന്താമരാക്ഷനെ നിയമിച്ചത്. സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം ഉണ്ടായത്.
