കൊല്ലം : തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. കൊല്ലം പത്തനാപുരത്ത് ദാരുണ സംഭവം. പുന്നല കടശ്ശേരി വിനോദ് ഭവനിൽ രാജമ്മ (80) ആണ് മരിച്ചത്.
കടശ്ശേരി ഉമ്മന്നൂരിൽ തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്യുന്നതിനിടെയാണ് കാട്ടാന ഓടിയെത്തിയത്.
രാജമ്മയെ നിലത്തടിച്ച ശേഷം കാട്ടാന ചവിട്ടുകയായിരുന്നു.
കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് മറ്റ് തൊഴിലാളികൾ ഓടി രക്ഷപ്പെട്ടു
മൃതശരീരം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്
പത്തനാപുരം ഫോറസ്റ്റ് റേഞ്ചിലാണ് സംഭവം.
തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു
