മെസ്സിയുടെ പേരിലെ തട്ടിപ്പ്; വി അബ്ദുറഹ്മാനെ എസ്ഐടി ചോദ്യം ചെയ്തു

insight kerala

മെസിയുടെ പേരിലെ തട്ടിപ്പിൽ മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ അന്വേഷണസംഘം ചോദ്യം ചെയ്തു. ഇന്നലെയാണ് ചോദ്യം ചെയ്തത്. അബ്ദുറഹ്മാന്റെ ഇടപെടലുകളിൽ എസ്ഐടി വിവരം തേടി. വിദേശയാത്രയിലെ വിശദമായ രേഖപ്പെടുത്തി.

ടെൻഡറോ, മറ്റൊരു ഉറപ്പോ ഇല്ലാതെ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിയൊരുക്കിയതാണ് മുൻ കായികമന്ത്രിയിലേക്ക് അന്വേഷണം നീളാൻ കാരണം. കലൂർ സ്റ്റേഡിയം ചട്ടംലംഘിച്ച് വിട്ടുനൽകിയതിൽ ജി സി ഡിയും ഇതിനായി രൂപീകരിച്ച സ്പോർട്സ് കേരള ഫൗണ്ടേഷനും എസ് ഐ ടിയുടെ അന്വേഷണ റഡാറിലാണ്. കൂടുതൽ ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴികളും രേഖപ്പെടുത്തും. റിപ്പോർട്ടർ കമ്പനി നികുതി വെട്ടിച്ചതിൽ രണ്ട് ജി എസ് ടി ഉദ്യോഗസ്ഥരുടെ മൊഴിയും എസ് ഐ ടി രേഖപ്പെടുത്തി. 

Share This Article