വിസ തട്ടിപ്പ് ; പാർവതി മായയ്ക്ക് ജാമ്യം

insight kerala

വിസ തട്ടിപ്പ് കേസിൽ ആംസ്റ്റർ ഓവർസീസ് CEO പാർവതി മായയ്ക്ക് ജാമ്യം. സംസ്ഥാന വിട്ടു പോകരുതെന്ന കർശന ഉപാധിയോടെയാണ് ജാമ്യം. ഇതിനിടെ, മൂന്നാമത്തെ കേസിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

ആംസ്റ്റർ ഓവർസീസ് സിഇഒ പാർവതി മായ ഷാജിക്കെതിരായ വിസ തട്ടിപ്പ് കേസിൽ പൊലീസിനെ സമീപിച്ച് കൂടുതൽ പരാതിക്കാർ. 20 പേർ ഇന്നലെയും പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ എത്തി. പരാതിക്കാർക്ക് പണം തിരികെ നൽകി ഒത്തുതീർപ്പിനാണ് ശ്രമം.

ജോലി വാഗ്ദാനം ചെയ്ത് തട്ടിയെടുത്ത കോടികൾ വിദേശത്തേക്ക് കടത്തിയെന്ന കണ്ടെത്തലിലാണ് കൊച്ചി പൊലീസ് ഇഡിക്ക് റിപ്പോർട്ട് നൽകുന്നത്. വിസ തട്ടിപ്പിലൂടെ ലഭിച്ച പണം വിദേശത്ത് എത്തിച്ചു ക്രിപ്റ്റോ അടക്കം വൻ തോതിൽ ഇടപാടുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസിൻ്റെ കണ്ടെത്തൽ. പാ‍ർവതിക്കെതിരായ പരാതികളും 2023 മുതലുള്ള പണമിടപാടുകളും ഉൾപ്പെടുത്തിയുള്ള റിപ്പോർട്ടാണ് പൊലീസ് ഇഡിക്ക് സമർപ്പിക്കുക. കേസിൽ ഇഡി പ്രാഥമിക വിവരശേഖരണം നടത്തിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article