ഷോൺ ജോർജിനെതിരെ അതൃപ്തി പുകയുന്നതിനിടെ നിലപാട് വ്യക്തമാക്കി വി മുരളീധരൻ

insight kerala

തിരുവനന്തപുരം: സിഎംആർഎൽ എം ഡി ശശിധരൻ കർത്തയുടെ ഡയറിയിലെ പേരുകൾ പുറത്തുവിട്ട ഷോൺ ജോർജിന്റെനടപടിയിൽ ബിജെപിയിൽ അതൃപ്തി പുകയുമ്പോൾ നിലപാട് വ്യക്തമാക്കുകയാണ് വി മുരളീധരൻ. ഷോൺ ജോർജിനെതിരെ കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയിട്ടില്ലെന്ന് വി മുരളീധരൻ.

“പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഷോൺ ഞങ്ങളുടെ സഹപ്രവർത്തകനാണ്. പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചാണ് പാർട്ടികൾ പ്രവർത്തിക്കുന്നത്. പിണറായിയുടെ കേസ് വേറെയാണ്.” ; വി മുരളീധരൻ വ്യക്തമാക്കി.

ഡയറിയിലെ പേരുകൾ പുറത്തുവിട്ടതിലൂടെ വി മുരളീധരനെ സംശയ നിഴലിലാക്കിയെന്നാണ് ബിജെപിയിൽ വിമർശനം. സിഎംആർഎൽ-എക്സാലോജിക് കേസിൽ പിണറായി വിജയനിൽ നിന്ന് ശ്രദ്ധതിരിച്ചുവെന്നും ആരോപണമുയർന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പാർട്ടി തീരുമാനം ഉപാധ്യക്ഷൻ പ്രഖ്യാപിക്കുന്നതിലും നേതാക്കൾക്ക് അതൃപ്തിയുണ്ട്. കൃഷ്ണദാസ് പക്ഷവും മുരളീധര വിഭാഗവും വിമർശനവുമായി രംഗത്തെത്തി. ഷോൺ ജോർജ് പുറത്തുവിട്ട രേഖയിൽ തനിക്കൊരു ഉത്തരവാദിത്തവും ഇല്ലെന്നും സംസ്ഥാന അധ്യക്ഷനാണ് ഷോൺ ജോർജിനോട് വിശദീകരണം തേടേണ്ടതെന്നും വി മുരളീധരൻ രാവിലെ പറഞ്ഞിരുന്നു.

പരാതി കൊടുക്കാൻ ഉദ്ദേശിക്കുന്നുമില്ല. ഷോൺ ഞങ്ങളുടെ സഹപ്രവർത്തകൻ. പൊതുജനങ്ങളിൽ നിന്നും പണം പിരിച്ചാണ് പാർട്ടികൾ പ്രവർത്തിക്കുന്നത്. ണറായിയുടെ കേസ് വേറെയാണ്

Share This Article