വെറും 19 വയസ്സുള്ള പയ്യന്‍ ജിഹാദി! പകല്‍ ആശാരിപ്പണി, രാത്രി പാക് ഭീകരര്‍ക്ക് വേണ്ടി ഹാക്കിങ്ങ്; അല്‍ഖായിദയുടെ നെറ്റ്‌വര്‍ക്കില്‍ അംഗം; സ്വയം കോഡിംഗും ഹാക്കിംഗും പഠിച്ച ‘പ്രതിഭ’; കോയമ്പത്തൂരിലെ അറസ്റ്റില്‍ ഞെട്ടിത്തരിച്ച് രാജ്യം

insight kerala

എം റിജു

കോയമ്പത്തൂര്‍: നഗരത്തിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ആശാരിപ്പണി എടുത്ത് ജീവിക്കുന്ന വെറും 19 വയസുള്ള ഒരു പയ്യന്‍. പാക്കിസ്ഥാനിലെ ജിഹാദികള്‍ക്ക് വേണ്ടി കമ്യൂണിക്കേഷന്‍ പ്ലാറ്റ്‌ഫോം നിര്‍മ്മിച്ചുകൊടുത്തതും, അല്‍ഖായിദയിലേക്കുള്ള ആളെക്കൂട്ടാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിലും പ്രധാന കണ്ണിയാണ് ഈ കൗമാരക്കാരനെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. പക്ഷേ തെളിവുകള്‍ അങ്ങനെയാണ്. തമിഴ്നാട്ടിലെ കോയമ്പത്തൂരില്‍ നിന്ന് മക്സൂദ് അലി എന്ന 19 വയസ്സുകാരനെ ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് അറസ്റ്റ് ചെയ്തതിന്റെ ഭാഗമായി ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. കോയമ്പത്തൂരില്‍ ആശാരിയായി പണിയെടുക്കുന്ന ഈ പയ്യ ന്‍ ഒരു അന്താരാഷ്ട്ര ഹാക്കര്‍ കൂടിയാണ്. ഇന്ത്യയില്‍ ജനിച്ചു, ഇന്ത്യയില്‍ വളര്‍ന്ന മക്സൂദ് അലി ഇന്ത്യയുടെ നാശം കാണാന്‍, ഇന്ത്യയില്‍ ഇരുന്ന് പദ്ധതി തയ്യാറാക്കുകയായിരുന്നെന്നാണ് യുപി എടിഎസ് പറയുന്നത്!

ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ത്ഥ്നഗര്‍ സ്വദേശിയായ മക്സൂദ് അലി, ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഉപയോഗിച്ച് സ്വയം കോഡിംഗും ഹാക്കിംഗും പഠിച്ച മികച്ച ടെക്‌നിക്കല്‍ വിദഗ്ദ്ധനാണ്. നിരോധിത ഭീകരസംഘടനയായ അല്‍ഖായിദയുടെ ആശയങ്ങളില്‍ പ്രചോദിതനായി ഇന്ത്യക്കെതിരെ അക്രമസ്വഭാവമുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു എന്നതാണ് ഇയാള്‍ക്കെതിരെയുള്ള കേസ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ക്യാപ്റ്റന്‍ നെറ്റ്‌വര്‍ക്ക് എന്ന ആപ്പ്

യുപി സ്വദേശിയായ മുഹമമ്മദ് നബീല്‍ എന്നയാളെ ടിഎസ് സെപ്റ്റമ്പര്‍ 12-ന് പിടികൂടിയതോടെയാണ് കൂട്ടത്തിലെ പ്രധാനിയായ ഇയാളിലേക്ക് പൊലീസ് എത്തിയത്. ജാവ, പൈത്തണ്‍, കോഡിങ്്, ഹാക്കിങ്ങ്, എന്നിവയില്‍ അങ്ങേയറ്റം വിദഗ്‌നായിരുന്നു. എന്നതാണ്. അതൊക്കെ അവന്‍ സ്വന്തമായി പഠിച്ചെടുത്തതാണ്.
ക്യാപ്റ്റന്‍ നെറ്റ്‌വര്‍ക്ക് എന്നൊരു ആപ്പ് ഇത്തരം തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമായി ഇയാള്‍ നിര്‍മ്മിച്ചതായി തെളിഞ്ഞിട്ടുണ്ട്. ‘വണ്‍ പ്ലാറ്റ്‌ഫോം, വണ്‍ മോട്ടീവ്, യുണിറ്റി, പ്ലാന്‍ ആന്‍ഡ് ആക്ഷന്‍’ എന്നതായിരുന്നു മക്സൂദ് മോട്ടോ ആയി ആപ്പില്‍ നല്‍കിയിരുന്നത്.

ഈ ആപ്പ് വഴി മറ്റ് ഭീകരരുമായും ഇവര്‍ ആശയവിനിമയം നടത്തിയിരുന്നു.
അല്‍ഖായിദ ആശയങ്ങള്‍ അതി തീവ്രമായ രീതിയില്‍ നെഞ്ചേറ്റിയവരായിരുന്നു നബീലും മക്സൂദും. അനവധി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അതുവഴി തീവ്രവാദത്തിലേക്ക് മറ്റുള്ളവരെ റിക്രൂട്ട് ചെയ്യുവാനും ആയുധ പരിശീലനം നല്‍കാനും ഫണ്ട് റെയിസ് ചെയ്യാനും മക്‌സൂദ് അലി നിരന്തരമായി ശ്രമിച്ചു കൊണ്ടിരുന്നു. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കാനും ബോംബ് നിര്‍മ്മാണ വീഡിയോകള്‍ പങ്കുവെക്കാനും ഇയാള്‍ ശ്രമിച്ചതായി യുപി എടിഎസ് വ്യക്തമാക്കുന്നു.വാട്‌സപ്പ് ഗ്രൂപ്പുകളില്‍ വിദേശീയരും പാകിസ്ഥാന്‍ ഭീകരരും എന്നിങ്ങനെ നിരവധി പേര്‍ അംഗങ്ങള്‍ ആയിരുന്നു. ഭീകരര്‍ക്ക് തടസമില്ലാതെ ആശയവിനിമയം നടത്താനായി പ്ലാറ്റ്‌ഫോം സൃഷ്ടിക്കുക ആയിരുന്നുയുടെ ഏറ്റവും വലിയ ലക്ഷ്യം, അതിന് മുന്‍പാണ് പ്രതിയെ പിടികൂടിയത്. യുഎപിഎ ചുമത്തിയാണ് കേസ് എടുത്തത്.

നബീലുമായുള്ള സൗഹൃദം വഴിയാണ്, മക്സൂദ് അലി തീവ്രവാദത്തിലേക്ക് എത്തുന്നത്. നബീല്‍, ‘ലാഹിലാഹ് ഇല്ലല്ലാഹ്’ എന്ന പേരില്‍ ഒരു രഹസ്യ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയിരുന്നു. ഈ ഗ്രൂപ്പിലൂടെ യുവാക്കളെ ‘മുജാഹിദ്ദീന്‍’ ആകാന്‍ പ്രേരിപ്പിക്കുകയും അവരെ ജിഹാദിനായി സജ്ജരാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് എടിഎസ് പറയുന്നു. ഈ രഹസ്യ ഗ്രൂപ്പുകളില്‍ ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍, ആക്രമണ പദ്ധതികള്‍ എന്നിവയെക്കുറിച്ച് സംസാരിക്കാന്‍ ഇവര്‍ പ്രത്യേക കോഡ് വാക്കുകള്‍ ഉപയോഗിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. അല്‍ഖായിദയുടെ പ്രധാന പ്രചാരകനായിരുന്ന അന്‍വര്‍ അല്‍ അവ്ലാകിയുടെ പ്രസംഗങ്ങളും, ‘ജിഹാദ് ചെയ്യാനുള്ള 44 വഴികള്‍’ പോലുള്ള നിരോധിത പുസ്തകങ്ങളും ഇവര്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് വായിക്കാന്‍ നല്‍കിയിരുന്നു. ഇന്ത്യയില്‍ ‘ഗസ്വ-ഇ-ഹിന്ദ്’ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്ന നബീല്‍, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് ഉള്‍പ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ തീവ്രവാദികളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും പരിശീലനത്തിനായി അവിടേക്ക് പോകാന്‍ പദ്ധതിയിട്ടിരുന്നതായും പോലീസ് വ്യക്തമാക്കുന്നു.

കുടുംബത്തിന് ഞെട്ടല്‍

ജോലി അന്വേഷിച്ചുള്ള യാത്രകള്‍ക്കൊടുവിലാണ് മക്സൂദ് അലി കോയമ്പത്തൂരില്‍ എത്തിയതെന്നാണ് പോലീസും കുടുംബാംഗങ്ങളും വ്യക്തമാക്കുന്നത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബത്തെ സഹായിക്കാന്‍ വേണ്ടിയാണ് ഇയാള്‍ ഉത്തര്‍പ്രദേശ് വിട്ടത്. പ്ലസ്ടു പഠനം കഴിഞ്ഞയുടന്‍ ഒരു ബന്ധു വഴി ജോലി തേടിയാണ് മക്സൂദ് അലി ആദ്യം മുംബൈയിലേക്ക് പോകുന്നത്. അവിടെ വെച്ചാണ് ഇയാള്‍ ആശാരിപ്പണി പഠിക്കുന്നത്. പിന്നീട് ഗുജറാത്തിലെ സൂറത്തിലേക്ക് മാറി. അവിടെവെച്ച് കൂടെയുണ്ടായിരുന്ന ഒരു കരാറുകാരന്‍ വഴിയാണ് ഇയാള്‍ കേരളത്തിലേക്ക് എത്തിയത്. കുറച്ചുകാലം കേരളത്തിലും ജോലി ചെയ്താണ്,കോയമ്പത്തൂരില്‍ എത്തുന്നത്.

ജോലിക്ക് വേണ്ടി പല സംസ്ഥാനങ്ങള്‍ മാറിമാറി സഞ്ചരിച്ചപ്പോഴും, മക്സൂദ് അലി തന്റെ മൊബൈല്‍ ഫോണ്‍ വഴി ഇന്റര്‍നെറ്റില്‍ സജീവമായിരുന്നു. ഓണ്‍ലൈന്‍ ഗെയിമുകളിലൂടെയോ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയോ ആകാം ഇയാള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്കും പാക്കിസ്ഥാനി ഹാക്കര്‍മാരിലേക്കും ആകര്‍ഷിക്കപ്പെട്ടത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്.

മക്സൂദ് അലിയുടെ അറസ്റ്റ് വാര്‍ത്ത അറിഞ്ഞ കുടുംബവും നാട്ടുകാരും പൂര്‍ണ്ണമായും ഞെട്ടലിലും അത്ഭുതത്തിലുമാണ്. തങ്ങളുടെ മകന്‍ ഇത്തരം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് വിശ്വസിക്കാന്‍ അവര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല. പാക്കിസ്ഥാനി ഹാക്കര്‍മാരുമായി അവന്‍ എങ്ങനെ സമ്പര്‍ക്കത്തിലായി എന്ന് തങ്ങള്‍ക്ക് ഒരു അറിവുമില്ലെന്ന് അവര്‍ പറയുന്നു.വീട്ടിലിരിക്കുമ്പോള്‍ മക്സൂദ് എപ്പോഴും മൊബൈല്‍ ഫോണില്‍ തന്നെയായിരുന്നു സമയം ചെലവഴിച്ചിരുന്നത്. എന്തിനാണ് എപ്പോഴും ഫോണ്‍ ഉപയോഗിക്കുന്നത് എന്ന് ചോദിക്കുമ്പോള്‍, ‘പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നോക്കുകയാണ്’ എന്നായിരുന്നു അവന്‍ മറുപടി നല്‍കിയിരുന്നതെന്ന് മാതാപിതാക്കള്‍ പറഞ്ഞു. അതിനാല്‍ തന്നെ അവര്‍ക്ക് യാതൊരുവിധ സംശയവും തോന്നിയിരുന്നില്ല.

മക്സൂദ് അലി പഠിക്കാന്‍ മിടുക്കനായിരുന്നുവെന്നും വീട്ടിലോ നാട്ടിലോ ഇതുവരെ ഒരു പ്രശ്‌നവും ഉണ്ടാക്കിയിട്ടില്ലെന്നും അമ്മാവന്‍ മാധ്യമങ്ങളോട് പറഞ്ഞു. നാട്ടില്‍ അധികം ആരോടും സംസാരിക്കാതെ സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്വഭാവക്കാരനായിരുന്നു. പിതാവ് ഒരു സാധാരണ കര്‍ഷകനാണ്, അമ്മ വീട്ടമ്മയും. കുടുംബത്തിന്റെ മോശം സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അവന്‍ എപ്പോഴും ആശങ്കാകുലനായിരുന്നുവെന്നും, ആ ബുദ്ധിമുട്ടുകള്‍ മാറ്റാന്‍ വേണ്ടിയാണ് പ്ലസ്ടുവിന് ശേഷം ജോലി അന്വേഷിച്ച് മുംബൈയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും പോയതെന്നും അമ്മ വ്യക്തമാക്കി.

insight kerala

അറസ്റ്റ് വിവരമറിഞ്ഞ് മക്സൂദിന്റെ പിതാവ് അബ്ദുള്‍ ഖുദ്ദൂസ് ഉടന്‍ തന്നെ ബന്ധുക്കള്‍ക്കൊപ്പം ലഖ്നൗവിലേക്ക് തിരിച്ചിട്ടുണ്ട്. ഈ കുടുംബത്തിന് മുന്‍പ് യാതൊരുവിധ കുറ്റകൃത്യ പശ്ചാത്തലവുമില്ലെന്ന് സിദ്ധാര്‍ത്ഥ്നഗര്‍ പോലീസ് സൂപ്രണ്ട് അഭിഷേക് മഹാജന്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അന്വേഷണ ഏജന്‍സികള്‍ക്ക് ആവശ്യമായ എല്ലാ സഹായങ്ങളും പ്രാദേശിക തലത്തില്‍ നല്‍കുമെന്നും പോലീസ് വ്യക്തമാക്കി.

Share This Article