“6.45 PM”സൂര്യ ഫെസ്റ്റിവലിന്റെ പ്രസിദ്ധമായ സമയം; വിട പറയുന്നതും 6.45ന്

insight kerala

കേരളത്തിൻറെ കല സാംസ്കാരിക ഭൂപടത്തെ ലോകത്തിൻറെ നെറുകയിൽ എത്തിച്ച സൂര്യ കൃഷ്ണമൂർത്തിക്ക് അന്ത്യാഞ്ജലി. സൂര്യ അങ്കണത്തിലെ ഗണേശ ഓഡിറ്റോറിയത്തിൽ പൊതുദർശനം തുടരുകയാണ്. അ അന്തിമോപചാരം അർപ്പിക്കാനായി കലാ, സാംസ്കാരിക, സാഹിത്യ, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഉൾപ്പെടെ എത്തിക്കൊണ്ടിരിക്കുന്നു. വൈകിട്ട് 6.45 ന് ശാന്തി കവാടത്തിൽ ആണ് സംസ്കാരം.

രാജ്യത്തിനകത്തും പുറത്തും എല്ലാ ശാഖകളിലും സൂര്യ ഫെസ്റ്റിവൽ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നത് വൈകിട്ട് 6.45നാണ്. സൂര്യ ഫെസ്റ്റിവൽ പരമ്പരാഗതമായി നടക്കുന്നത് പ്രസിദ്ധമായ 6.45 PM എന്ന സമയത്താണ് . കഴിഞ്ഞദിവസം അദ്ദേഹത്തിൻറെ ദേഹവിയോഗം സംഭവിച്ചതും വൈകിട്ട് 6.45നായിരുന്നു എന്നത് മറ്റൊരു യാദൃശ്ചികതയാണ്. ആ സമയത്തിൻ്റെ പ്രാധാന്യത്തെ അത്രയേറെ നെഞ്ചിലേറ്റിയ അതുല്യ കലാകാരൻ വിടവാങ്ങിയത് പോലും മറ്റൊരു 6.45PMനാണ് . അതുകൊണ്ടാണ് ആ സമയത്ത് തന്നെ സംസ്കാര ചടങ്ങുകൾ നടത്താൻ ബന്ധുക്കളും, സുഹൃത്തുക്കൾ ഉൾപ്പെടെയുള്ള സാംസ്കാരിക കൂട്ടായ്മയും തീരുമാനമെടുത്തത്. സൂര്യ ഫെസ്റ്റിവലിന്റെ പുതിയ എഡിഷൻ തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് കലാ കൂട്ടായ്മയുടെ അമരക്കാരൻ യാത്രയായത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article