രാധ പറയുന്നത് മുഴുവൻ നിഷേധിച്ച് അംബികയും സഹോദരനും

insight kerala

ചെന്നൈ: ചെക്ക് തട്ടിപ്പ് ഉൾപ്പെടെ നടി രാധ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും നിഷേധിച്ച് അംബികയും സഹോദരനും രംഗത്ത് വന്നു. ചെന്നൈയിൽ മാധ്യമങ്ങളോട് ആണ് ഇക്കാര്യങ്ങൾ വിശദീകരിച്ചത്. തന്നെ വഞ്ചിച്ചത് സഹോദരിയാണെന്നും 50 സെന്റ് ഭൂമിയും സ്വർണവുമടക്കം തട്ടിയെടുത്തെന്നും അംബിക പറഞ്ഞു. തന്റെ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. തർക്കപരിഹാരത്തിനായി രാധ ചെക്കുകൾ കൈമാറിയെന്നും ഇത് മറച്ചുവെച്ചാണ് തനിക്കെതിരായ വ്യാജ ആരോപണമെന്നും അംബിക പറഞ്ഞു.

അംബികയ്‌ക്കെതിരേ 46 കോടി രൂപയുടെ ചെക്ക് തട്ടിപ്പ് പരാതിയുമായി സഹോദരിയും നടിയുമായ രാധ രംഗത്തെത്തിയിരുന്നു. അംബികയ്ക്കും സഹോദരൻ മല്ലികാർജുന കുഞ്ഞൻ നായർക്കുമെതിരേയാണ് ചെന്നൈ സിറ്റി പോലീസ് കമ്മിഷണർ ഓഫീസിൽ നേരിട്ടെത്തി രാധ പരാതി നൽകിയത്. അംബികയും സഹോദരനും ചേർന്ന് തന്റെ ചെക്കുകൾ ദുരുപയോഗം ചെയ്ത് അക്കൗണ്ടിൽനിന്ന് 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്നാണ് പരാതി.

താൻ വീട്ടിൽ സൂക്ഷിച്ച ഒപ്പിട്ട ബ്ലാങ്ക് ചെക്കുകൾ കൈവശപ്പെടുത്തിയാണ് പണം പിൻവലിക്കാൻ ശ്രമിച്ചത്. സ്റ്റുഡിയോ നടത്തിപ്പുകൾക്കായുള്ള ദൈനംദിന ചെലവുകൾക്കായാണ് ചെക്കുകൾ ഒപ്പിട്ടു വെച്ചിരുന്നത്. 46 കോടി രൂപ പിൻവലിക്കാനായിരുന്നു ശ്രമം. എന്നാൽ, ബാങ്കിൽനിന്ന് എസ്.എം.എസ്. സന്ദേശം ലഭിച്ച ഉടൻ ഇടപാടു നിർത്തിവെക്കാൻ നിർദേശം നൽകി. അംബികയും സഹോദരനും ചേർന്ന് ഗൂഢാലോചനയിലൂടെ പണം തട്ടാൻ ശ്രമിക്കുകയായിരുന്നെന്നും രാധ ആരോപിച്ചു. ‘എ.ആർ.എസ്. ഗാർഡൻ’ എന്ന തന്റെ സ്റ്റുഡിയോയുടെ പേരിലുള്ള ചെക്കാണ് തട്ടിയെടുത്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article