“ലോക കേരളസഭ തുടരില്ല; അത് സർക്കാരിന്റെ രാഷ്ട്രീയ തീരുമാനം”; മുഖ്യമന്ത്രി

insight kerala

ലോക കേരളസഭ തുടരില്ലെന്ന നിലപാടിൽ മാറ്റമില്ല

പ്രതിപക്ഷത്തായിരുന്നപ്പോൾ ധൂര്‍ത്തെന്ന് വിമര്‍ശനം ഉന്നയിച്ച ലോക കേരള സഭ തുടരാൻ സര്‍ക്കാര്‍ ഒരുങ്ങുന്നു എന്ന രീതിയിലാണ് വാർത്തകൾ പുറത്തുവന്നിരുന്നത്. പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭരണാനുമതി നല്‍കി. ഇതിനായി രണ്ട് കോടി രൂപ അനുവദിക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് സതീശൻ സർക്കാർ വീണ്ടും യൂ ടേൺ പഠിച്ചു എന്ന രീതിയിൽ വിമർശനം വ്യാപകമായത്. രണ്ടു കോടി രൂപ അനുവദിച്ചത് വിവാദമായതോടെ നിലപാടിൽ വ്യക്തത വരുത്തി മുഖ്യമന്ത്രി രംഗത്ത് വന്നു.

“ലോക കേരളസഭ തുടരില്ലെന്നത് യു.ഡി.എഫിന്റെ രാഷ്ട്രീയ തീരുമാനമാണ്. അതിലൊരു മാറ്റവുമില്ല. എൽ.ഡി.എഫ് സർക്കാരിൻ്റെ കാലത്ത് നടത്തിയതു പോലെ ലോക കേരളസഭ സംഘടിപ്പിക്കുന്നത് സർക്കാരിൻ്റെ പരിഗണനയിലില്ല. ലോക കേരളസഭയുടെ ആറാമത് എഡിഷന് സർക്കാർ ഒരു രൂപ പോലും വകയിരുത്തിയിട്ടുമില്ല.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“ലോക കേരളസഭ സെക്രട്ടേറിയറ്റിന് നിലവിൽ ഓഫീസുണ്ട്. അവിടുത്തെ അഡ്മിനിസ്ട്രേറ്റീവ് എക്സ്പൻസിനും നോർക്ക വഴി നടത്തുന്ന ബിസിനസ് ലീഡർഷിപ്പ് മീറ്റ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് മാത്രമാണ് തുക അനുവദിച്ചിരിക്കുന്നത്. പ്രവാസി ക്ഷേമ പദ്ധതികൾ സർക്കാരിൻ്റെ പ്രഥമ പരിഗണനയിലുള്ള വിഷയമാണ്. അത്തരം നിർദ്ദേശങ്ങൾ പ്രാവർത്തികമാക്കുന്നതിൻ്റെ പ്രാരംഭ പ്രവർത്തനങ്ങൾക്കും കൂടിയാണ് തുക അനുവദിച്ചിരിക്കുന്നത്”.

Share This Article