“അഴിമതിക്കാരായ ആരെയും വെറുതെവിടില്ല; നിയമോപദേശം വന്നാൽ ഉടൻ നടപടി”; ഇഡി ശുപാർശയിൽ നിലപാട് വ്യക്തമാക്കി ചെന്നിത്തല

insight kerala

പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരായ ഇഡി അന്വേഷണത്തിൽ നിലപാട് കടുപ്പിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. അഴിമതിയുടെ ഭാഗമായി ഒരാളെയും വെറുതെ വിടില്ല എന്ന് രമേശ് വ്യക്തമാക്കി. കേസെടുക്കണമെന്ന ഇഡി ശുപാർശയിൽ നിയമപദേശം ലഭിച്ചശേഷം ഉടൻ നടപടി എന്ന് ചെന്നിത്തല വ്യക്തമാക്കി. എജിയുടെ നിയമോപദേശം സർക്കാരിന് നാളെ ലഭിക്കും. നിയമോപദേശം ലഭിച്ച ശേഷം സർക്കാർ എന്ത് നിലപാട് സ്വീകരിക്കും എന്നതിൽ ആകാംക്ഷ ഉള്ളപ്പോഴാണ് വ്യക്തത വരുത്തി രമേശ് ചെന്നിത്തല രംഗത്ത് വരുന്നത്.

അതേസമയം പ്രാഥമിക അന്വേഷണത്തിന് ഉത്തരവിടാൻ സാധ്യതയുണ്ട്. കൂടുതൽ കടുപ്പിക്കുകയാണെങ്കിൽ രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. ശശിധരൻ കർത്തയുടെ ഡയറിയിലെ യുഡിഎഫി നേതാക്കളുടെ പേരും സർക്കാറിന് തിരിച്ചടിയായി മാറും.

Share This Article