വയനാട് : റിപ്പോർട്ടർ ചാനൽ ഉടമ ആൻ്റോ അഗസ്റ്റിന് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചു. ആൻ്റോ അഗസ്റ്റിൻ റിമാൻഡിലായി. അനധികൃതമായി മദ്യം സൂക്ഷിച്ച് കേസിലാണ് റിമാൻഡിൽ ആയിരിക്കുന്നത്. ഒരു ദിവസത്തേക്കാണ് കോടതി ആൻ്റോയെ റിമാൻഡ് ചെയ്തിരിക്കുന്നത്. അബ്കാരി കേസിലാണ് ആൻ്റോ അഗസ്റ്റിൻ ജയിലിൽ ആകുന്നത്.
വീട് തൻ്റെ പേരിലല്ല എന്നും അതിനാൽ അവിടെ നിന്ന് കണ്ടെടുത്തത് തന്റെ ഉത്തരവാദിത്തമല്ല എന്നും പ്രതി പട്ടികയിൽ നിന്ന് ഒഴിവാക്കണമെന്നും ആൻ്റോ അഗസ്റ്റിൻ ആവശ്യപ്പട്ടിരുന്നു. എന്നാൽ പ്രോസിക്യൂഷൻ ഇതൊക്കെ ശക്തമായി എതിർത്തു. ഏറ്റവും ഒടുവിൽ നികുതി അടച്ചിരിക്കുന്നത് ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെയാണ് എന്ന് പ്രോസിക്യൂഷൻ തെളിവ് സഹിതം വാദിച്ചു. ജാമ്യാപേക്ഷയിൽ വിശദമായ വാദം നാളെ കേൾക്കും .
