108 ആംബുലൻസ് സമരം തടയാൻ അടിയന്തര നടപടി; എസ്മ പ്രയോഗിക്കാൻ ആരോഗ്യമന്ത്രി കത്ത് നൽകി

insight kerala

108 ആംബുലൻസ് സമരം തടയാൻ അടിയന്തര ഇടപെടലുമായി സർക്കാർ. എസ്മ പ്രകാരം നടപടി സ്വീകരിക്കാൻ ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ആരോഗ്യ മന്ത്രി കെ മുരളീധരൻ കത്ത് നൽകി.ഈ മാസം 17 മുതൽ സമരം നടത്തുമെന്നാണ് കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ അറിയിച്ചിരിക്കുന്നത്.

അടിയന്തര ആരോഗ്യ സേവനം തടസ്സപ്പെടുന്നത് ഗുരുതര ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കത്ത് നൽകിയത്. ബോണസ് പ്രശ്നമുന്നയിച്ചാണ് സമര പ്രഖ്യാപനം. കേരള സ്റ്റേറ്റ് 108 ആംബുലൻസ് എംപ്ലോയീസ് യൂണിയൻ ആണ് സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.

Share This Article