പത്തനംതിട്ട : അടൂർ തുവയൂർ വടക്ക് കോട്ടൂർ ഭഗവതി ക്ഷേത്രത്തിൽ വൻ മോഷണം.
വഴിപാടായി ലഭിച്ച 8 സ്വർണത്താലികളും പണവും, സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികളിലെ പണവുമാണ് അപഹരിക്കപ്പെട്ടത്.
ഇന്ന് രാവിലെ മേൽശാന്തി വിനീഷ് എത്തിയപ്പോഴാണ് ഓഫീസ് മുറി തുറന്ന നിലയിൽ കണ്ടത്.
സിസിടിവിയുടെ 2 ഡിവിആറുകളും മോഷ്ടാക്കൾ കൊണ്ടുപോയി. അതേസമയം, മോഷ്ടാവ് ശ്രീകോവിലിനുള്ളിൽ കയറിയിട്ടില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
ക്ഷേത്ര പരിസരത്ത് നിന്ന് ഒരു ഹെൽമറ്റ് ലഭിച്ചിട്ടുണ്ട്. അടൂർ പോലീസ് കേസെടുത്ത് വിരലടയാള വിദഗ്ധരുടെ സഹായത്തോടെയും പരിസരങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതമാക്കി.
വഴിപാടായി ലഭിച്ച 8 സ്വർണത്താലികളും പണവും, സഹായ നിധി വഞ്ചി ഉൾപ്പെടെ 11 വഞ്ചികളിലെ പണം മോഷ്ടിക്കപ്പെട്ടു
