“ഞങ്ങൾക്ക് വ്യക്തി താൽപര്യമില്ല; ഇഡിയുടെ റിപ്പോർട്ടിനെ ഗൗരവത്തോടെ കാണുന്നു”.

insight kerala

തിരുവനന്തപുരം: CMRL എക്സാലോജിക്ക് കേസിൽ സർക്കാർ തുടർനടപടികൾ എജിയുടെ റിപ്പോർട്ടിന് ശേഷം മാത്രമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.

“നിയമോപദേശം തേടണം. വിശദമായി പരിശോധിക്കേണ്ട കാര്യങ്ങൾ ആണ് ഉള്ളത്. എ.ജിക്ക് റിപ്പോർട്ട് കൈമാറിയിട്ടുണ്ട്. അത് അന്വേഷിച്ച ശേഷമേ സർക്കാർ നിലപാട് സ്വീകരിക്കൂ. സർക്കാരിന് മുൻവിധിയില്ല. ഇഡി പറഞ്ഞതിൽ ഗൗരവമായ ചില വിഷയങ്ങളുണ്ട്. അതിൽ ധാരാളം പ്രശ്നങ്ങളും ഉണ്ട്. സർക്കാർ അവധാനതയോടെ പ്രവർത്തിക്കണം. “

“ഞങ്ങൾക്ക് രാഷ്ട്രീയ താൽപര്യങ്ങളില്ല. ഇഡിയുടെ റിപ്പോർട്ട് വന്ന സ്ഥിതിക്ക് നമുക്ക് ഉത്തരവാദിത്വമുണ്ട്. ആരെയും വേട്ടയാടാൻ അനാവശ്യമായി കേസിൽ ഉൾപ്പെടുത്താനും താല്പര്യമില്ല. നിയമപരമായ ഉത്തരവാദിത്തങ്ങൾ മാത്രം നിർവഹിക്കും.ചെയ്യേണ്ട കാര്യങ്ങൾ സർക്കാർ ചെയ്യേണ്ടിവരും.”ആഭ്യന്തര മന്ത്രി വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article