തൃക്കാക്കര മോർഫിങ് കേസ്; ചിത്രങ്ങളിലൂടെ പ്രതികൾ സാമ്പത്തിക നേട്ടമുണ്ടാക്കി

insight kerala

തൃക്കാക്കര മോർഫിങ് കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോർഫ് ചെയ്ത ചിത്രങ്ങൾ ഉപയോഗിച്ച് സനീഷ് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. ശ്രീഹരിയെടുത്ത ചിത്രങ്ങൾ തുടക്കത്തിൽ സനീഷ് പങ്കുവെച്ചത് പ്രമോഷൻ ഗ്രൂപ്പിലായിരുന്നു. ഇതിൽ 1500 ഓളം അംഗങ്ങളാണുള്ളത്. മോർഫ് ചെയ്ത ചിത്രങ്ങൾ നൽകാമെന്നായിരുന്നു വാഗ്ദാനം. ആവശ്യക്കാരെ മല്ലു പ്രീമിയം എന്ന ഗ്രൂപ്പ് ഉണ്ടാക്കി ആഡ് ചെയ്തു. ഈ ഗ്രൂപ്പിൽ ആഡ് ചെയ്യാൻ ഒരാളിൽ നിന്ന് ഈടാക്കിയത് 250 രൂപ. മല്ലു പ്രീമിയം എന്ന ഗ്രൂപ്പിൽ 12 അംഗങ്ങൾ ഉണ്ട്. പ്രാഥമിക സ്റ്റേജിലായിരുന്നു ഗ്രൂപ്പെന്നും പോലീസ്.

പ്രതികൾക്കെതിരെ പോക്സോ കേസ് ചുമത്തിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കാളിശ്വരം മഹേഷ് രാജ് അറിയിച്ചു. പിടിയിലായ ശ്രീഹരി, സനീഷ് എന്നിവർക്കെതിരെയാണ് പോക്സോ ചുമത്തിയത്. പ്രതികളുടെ മൊബൈലിൽ നിന്നും കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കണ്ടെടുത്തു. മൊബൈൽ ഫോൺ ഫോറെൻസിക് പരിശോധനക്ക് അയച്ചു. മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ച് പ്രതികൾ സാമ്പത്തിക നേട്ടം ഉണ്ടാക്കി എന്നാണ് കേസ്.

Share This Article