തിരുവനന്തപുരം: സിഎംആർഎൽ എക്സാലോജിക് കേസിൽ ഡിജിപിക്ക് നൽകിയ കത്തിൽ ഗുരുതരമായ ആരോപണങ്ങൾ. പിണറായി വിജയനും മകൾ വീണക്കും ഭർത്താവ് മുഹമ്മദ് റിയാസിലും എതിരെയാണ് ഗുരുതരമായ കണ്ടെത്തലുകൾ. പിണറായി വിജയൻ മകൾവഴി കോടികൾ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. റിപ്പോർട്ടിൻമേൽ വിജിലൻസ് കേസെടുക്കണമെന്നാണ് ആവശ്യം.
പിണറായിയേയും റിയാസിനെയും ഇഡി ചോദ്യം ചെയ്തേക്കും . മകൾ വഴി പിണറായി CMRL ൽ നിന്ന് 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കണ്ടെത്തൽ. മുഹമ്മദ് റിയാസ് ഈ പണം ദുബായിലേക്ക് കടത്തിയെന്നും ഇതിന് നിഖിലും നന്ദുലാലും സഹായിച്ചുവെന്നും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പിണറായിക്കെതിരെ യുഡിഎഫ് കേസെടുക്കുമോ എന്നാണ് അറിയേണ്ടത്. നിയമപദേശം തേടിയ ശേഷം ആകും നടപടി.

