കോഴിക്കോട് : CMRL എക്സാലോജിക് കേസുമായി ബന്ധപ്പെട്ട് കൈക്കൂലി ആരോപണത്തിൽ പ്രതികരണവുമായി മുഹമ്മദ് റിയാസ്. തിരക്കഥ നന്നായിട്ടുണ്ട് എന്നും പേടിച്ചുപോയി എന്ന് ആരും കരുതേണ്ട എന്നും മുഹമ്മദ് റിയാസ് പ്രതികരിച്ചു. ഏത് അന്വേഷണവും നടക്കട്ടെ എന്നും തങ്ങൾ ഒരു തെറ്റും ചെയ്തിട്ടില്ല എന്നും റിയാസ് പറഞ്ഞു. ഇഡിയുടെ രാഷ്ട്രീയം ചൂണ്ടിക്കാട്ടിയ റിയാസ് പുതിയ തിരക്കഥ നന്നായിട്ടുണ്ട് എന്നും പരിഹസിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, വീണ വിജയൻ , മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവിക്ക് ഇഡി കത്തയച്ചത്. സംഭവത്തെ നിയമപരമായി രാഷ്ട്രീയപരമായി നേരിടുമെന്ന് റിയാസ് പറഞ്ഞു.
‘ഏതൊക്കെ തിരക്കഥ വെച്ച് ഏതൊക്കെ ആംഗിളിൽ കൊണ്ടുപോയാലും നിരപരാധി നിരപരാധി തന്നെ. ഒരു അന്വേഷണത്തെയും ഭയപ്പെടുന്നില്ല’. ജീവിക്കുന്ന മനുഷ്യൻറെ പച്ചയിറച്ചി കടിച്ചു തിന്നു ആസ്വദിക്കുന്നതിന് സമാനമായ കാര്യങ്ങളാണ് കുറച്ചു കാലങ്ങളായി നടക്കുന്നതെന്നും റിയാസ് പ്രതികരിച്ചു.

