ഒടുവിൽ കരട് തിരുത്താൻ തയ്യാറായി സിപിഎം; സ്വയം വിമർശനവും കേന്ദ്രവിമർശനവും ഉൾപ്പെടുത്തും

insight kerala

തിരുവനന്തപുരം: സംസ്ഥാന കമ്മിറ്റിയിൽ ശക്തമായ പ്രതിഷേധം തുടർന്നതോടെ നേതൃത്വം തിരുത്താൻ തയ്യാറായി. വിശാല സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിക്കേണ്ട റിപ്പോർട്ടിൻമേലുള്ള കരടിൽ സമഗ്ര പരിഷ്കരണം വരുത്തും. സ്വയം വിമർശനവും കേന്ദ്രകമ്മിറ്റിയുടെ വിമർശനവും ഉൾപ്പെടുത്തി പരിഷ്ക്കരിക്കും.

അതിരൂക്ഷമായ വിമർശനമാണ് രണ്ടു ദിവസം നീണ്ടു നിന്ന സംസ്ഥാന കമ്മിറ്റിയിൽ പ്രതിനിധികൾ ഉന്നയിച്ചത്. വിമർശനങ്ങൾ ഉൾപ്പെടുത്താതെ വിശാല സംസ്ഥാന കമ്മിറ്റിക്ക് എന്ത് പ്രസക്തിയാണുള്ളത് എന്ന് പ്രതിനിധികൾ ചോദിച്ചിരുന്നു. കണ്ണൂരിൽ നിന്നുള്ള പ്രതിനിധികളാണ് കടുത്ത വിമർശനം ഉന്നയിച്ചത്. നേരത്തെ തയ്യാറാക്കിയ റിപ്പോർട്ട് അനുസരിച്ചാണ് ചർച്ചകൾ ഉണ്ടാകുന്നതെങ്കിൽ പാർട്ടിക്ക് എങ്ങനെ തിരുത്താൻ കഴിയുമെന്നും പ്രതിനിധികൾ ചോദിച്ചു. വിമർശനം കടുത്തതോടെ നേതൃത്വം മുട്ടുമടക്കി .

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article