നേപ്പാൾ : നേപ്പാളിലേക്ക് പോയ 48 മലയാളികളുടെ വിവരങ്ങൾ ലഭ്യമായി. മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ആണ് ബന്ധുക്കൾ അടക്കമുള്ളവർ ബന്ധപ്പെട്ടത്. ഇതിൽ നേപ്പാളിലുള്ള 18 പേരുമായി നേരിട്ട് സംസാരിക്കാനായി. 14 പേരുമായി ആശയവിനിമയത്തിന് സാധിച്ചിട്ടില്ല. നോർക്ക വഴി 16 പേരുടെ വിവരവും ലഭിച്ചു. ദുരന്ത മേഖലയിൽ ഉള്ളവരുടെ വിവരങ്ങൾ എംബസിക്ക് കൈമാറിയതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. നേപ്പാളിൽ ഉള്ള മലയാളികൾ പലരും വിനോദ സഞ്ചാരികളും തീർത്ഥാടകരുമാണ്.
നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിര സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് തുടങ്ങി. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശാനുസരണമാണ് നടപടി. രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ചീഫ് സെക്രട്ടറിക്ക് മിഖ്യമന്ത്രി നിർദ്ദേശം നൽകുകയും ചെയ്തു.
