KGMOA യുടെ പ്രതിഷേധം തള്ളി സർക്കാർ; ഡോക്ടർമാരുടെ പുനർ വിന്യാസം ഉടൻ

insight kerala

തിരുവനന്തപുരം: ഡോക്ടർമാരുടെ പുനർ വിന്യാസത്തിൽ KGMOA യുടെ പ്രതിഷേധം തള്ളി സർക്കാർ. അധിക തസ്തികകൾ വേണ്ടിവരില്ല എന്ന് സർക്കാർ. ഡോക്ടർമാരുടെ പുനർ വിന്യാസം ഉടൻ . ജില്ലാ ആശുപത്രികളിലും ജനറൽ ആശുപത്രികളിലും 24 മണിക്കൂർ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനം ലഭ്യമാകും. 6 സ്പെഷ്യാലിറ്റി വിഭാഗങ്ങളിൽ സേവനം ലഭ്യമാകും.

സർക്കാർ ജില്ലാ, ജനറൽ ആശുപത്രികളിൽ 24 മണിക്കൂറും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ സേവനം ഉറപ്പാക്കാനുള്ള ആരോഗ്യ വകുപ്പിന്റെ പദ്ധതിക്കെതിരെ കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്ത് വന്നിരുന്നു. തസ്തികകൾ സൃഷ്ടിച്ച് ആവശ്യത്തിന് ഡോക്ടർമാരെ നിയമിക്കാതെ നടപ്പാക്കുന്ന ഈ നീക്കം മറ്റ് ആശുപത്രികളുടെ പ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് സംഘടന ആരോപിക്കുന്നത്.

പദ്ധതിയുടെ ആദ്യഘട്ടമായി പുനലൂർ താലൂക്ക് ആശുപത്രിയിലേക്ക് 11 ഡോക്ടർമാരെ പുനർവിന്യസിച്ചുകൊണ്ട് ഉത്തരവിറക്കിയതിന് പിന്നാലെയാണ് കെജിഎംഒഎ എതിർപ്പുമായി രംഗത്തെത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article