വാക്ക് പാലിച്ചു; ഓണക്കോടിയുമായി മുഖ്യമന്ത്രി സതീശനെത്തി

insight kerala

പറവൂരിലെ ചേന്ദമംഗലത്തുള്ള എസ്എംഎംഐ സ്നേഹാലയത്തിൽ അമ്മമാരെ കാണാനും ഓണക്കോടി നൽകാനും അതിഥിയായി മുഖ്യമന്ത്രിയായി വി.ഡി. സതീശൻ എത്തി. മുൻപ് പ്രതിപക്ഷ നേതാവായ സമയം രണ്ട് തവണ വി.ഡി. സതീശൻ ഇവിടെ എത്തിയിട്ടുണ്ടായിരുന്നു. അവസാന സന്ദർശനത്തിൽ സ്നേഹാലയത്തിലെ അന്തേവാസികളോട് ഇനി മുഖ്യമന്ത്രിയായി വരാൻ പ്രാർഥിക്കണമെന്നു പറ‍ഞ്ഞാണ് വി.ഡി. സതീശൻ മടങ്ങിയത്. തുടർന്ന് വി.ഡി. സതീശൻ മുഖ്യമന്ത്രിയായപ്പോൾ മുതൽ അദ്ദേഹത്തിന്റ വരവും പ്രതീക്ഷിച്ച് ഇരിക്കുകയായിരുന്നു ഇവിടെയുള്ള അമ്മമാർ.

ഓണക്കോടിയും കൊണ്ടാണ് മുഖ്യമന്ത്രി വി.ഡി. സതീശൻ സ്നേഹാലയത്തിലേക്ക് മൂന്നാം തവണ സന്ദർശനത്തിനു എത്തിയത്. വാക്കുപാലിച്ച് മുഖ്യമന്ത്രിയായി എത്തിയപ്പോൾ അന്തേവാസികൾ സന്തോഷത്തോടെ വി.ഡി. സതീശനു ചുറ്റും കൂടി. അവരെ ഓരോരുത്തരേയും അശ്ലേഷിച്ച് ഓണക്കോടി മുഖ്യമന്ത്രി കൈമാറി. ഓണക്കോടി വാങ്ങിയപ്പോൾ അമ്മമാരിൽ പലരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി. മുഖ്യമന്ത്രി ആയപ്പോൾതന്നെ അന്തേവാസികൾ സതീശൻ എന്നുവരുമെന്നു തിരക്കാറുണ്ടായിരുന്നെന്ന് സ്നേഹാലയത്തിന്റെ ഭാരവാഹികൾ പറഞ്ഞു

Share This Article