ജയിലിൽ ഓണാഘോഷത്തിനിടെ തമ്മിലടിച്ച് ഉദ്യോഗസ്ഥർ. പൂജപ്പുര ജയിൽ വളപ്പിൽ നടന്ന പോലീസ് മേഖല ഓണാഘോഷത്തിലാണ് സംഭവം. ആഘോഷത്തിന്റെ ഭാഗമായി രാത്രി നടന്ന ഡി.ജെ പാർട്ടിക്കിടെയാണ് ഉദ്യോഗസ്ഥർ ഏറ്റുമുട്ടിയത്. സംഘർഷത്തിൽ ഒരാൾക്ക് കണ്ണിന് പരിക്കേറ്റു. ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.
